തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) ‘സേ’ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ ജൂൺ ഏഴിന് തുടങ്ങി 14ന് അവസാനിക്കും. അപേക്ഷ ഫോറം പരീക്ഷാഭവന്റെ www.https://sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയോടോപ്പം പരീക്ഷയിൽ ലഭിച്ച ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടർ പ്രിന്റൗട്ടും 2023 മാർച്ചിൽ പരീക്ഷയെഴുതിയ കേന്ദ്രത്തിലെ പ്രഥമാധ്യാപകന് സമർപ്പിക്കണം. 2023 മാർച്ചിൽ പരീക്ഷയെഴുതിയ കേന്ദ്രത്തിലെ പ്രഥമാധ്യാപകർ ഓരോ വിഷയത്തിനും 100 രൂപ ക്രമത്തിൽ ചൊവ്വാഴ്ച മുതൽ 25 വരെ അപേക്ഷയോടൊപ്പം പണമായി ശേഖരിച്ച്, ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് 26ന് വൈകീട്ട് 4 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ചീഫ് സൂപ്രണ്ടുമാർ അപേക്ഷ ഫോറം സ്വീകരിച്ച് 27ന് വൈകീട്ട് അഞ്ചിന് മുമ്പായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഹാൾടിക്കറ്റ് ‘സേ’ പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ജൂൺ അഞ്ചിന് മുമ്പ് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. പരീക്ഷ ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in/) ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.