ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ ചില ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന ആരോപണവുമായി വിദ്യാർഥികളും രക്ഷിതാക്കളും. 13, 14 േചാദ്യങ്ങളിലാണ് ആശയക്കുഴപ്പം. ഇവയിൽ ഉത്തരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചോദ്യമുണ്ടായിരുന്നില്ലെന്നും ഒരു വിദ്യാർഥി പറയുന്നു. ട്വിറ്ററിലാണ് രക്ഷിതാക്കളുടെയും മാതാപിതാക്കളുടെയും പ്രതികരണം.
ചോദ്യപേപ്പറിലെ തെറ്റിനെക്കുറിച്ച് ഇൻവിജിലേറ്റെറ അറിയിച്ചപ്പോൾ ആ ചോദ്യങ്ങൾ വിട്ടുകളയാനായിരുന്നു മറുപടിയെന്നും വിദ്യാർഥി പറയുന്നു. ചോദ്യോത്തരങ്ങൾ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി മറ്റു വിദ്യാർഥികളും രംഗത്തെത്തി.
അതേസമയം, ചോദ്യപേപ്പറിൽ തെറ്റ് കടന്നുകൂടിയിട്ടില്ലെന്ന് വ്യക്തമാക്കി സി.ബി.എസ്.ഇ രംഗത്തെത്തി. ചുവടെ നൽകിയിരിക്കുന്ന ഭാഗം വായിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക/നൽകിയിരിക്കുന്നവയിൽനിന്ന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞെടുത്ത് പ്രസ്താവനകൾ പൂർത്തിയാക്കുക -ഈ നിർദേശം നൽകിയിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായാണ് മറുപടി നൽകേണ്ടതെന്നും സി.ബി.എസ്.ഇ അറിയിച്ചു.
േനരത്തേ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപം ഏത് സർക്കാറിന് കീഴിലായിരുന്നുവെന്നായിരുന്നു ചോദ്യം. സി.ബി.എസ്.ഇ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. സിലബസിന് പുറത്തുള്ളതാണ് ചോദ്യമെന്നായിരുന്നു വാദം. എന്നാൽ, സിലബസിൽ തന്നെയുള്ളതാണെന്ന് വ്യക്തമാക്കി നിരവധിപേർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.