ബി.എഡ്​ പരീക്ഷ യഥാസമയം നടന്നില്ല; പി.എസ്​.സി ഉദ്യോഗാർഥികൾക്ക്​​ തിരിച്ചടി

കായംകുളം: കേവിഡ് മഹാമാരി കാരണം ബി.എഡ് പരീക്ഷ യഥാസമയം നടക്കാതിരുന്നത് പി.എസ്.സി പരീക്ഷ എഴുതാൻ കാത്തിരുന്ന വിദ്യാർഥികൾക്ക് തിരിച്ചടിയായി. 2019ൽ ബി.എഡ് പ്രവേശനം നേടി പഠനം പൂർത്തിയാക്കിയവരാണ് പ്രയാസപ്പെടുന്നത്.

മാർച്ചിൽ അവസാനിക്കേണ്ട കേഴ്സിെൻറ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രഖ്യാപിച്ചിട്ടില്ല. മൂന്നാം സെമസ്റ്റർ ഫലം ഇതുവരെ വന്നിട്ടില്ല. നാലാം സെമസ്റ്ററിലെ രണ്ട് ഒാൺലൈൻ പരീക്ഷകൾ പലകാരണങ്ങളാൽ മാറ്റി​െവച്ചു.

ഇതേസമയത്ത് തന്നെ ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപക തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചതാണ് തിരിച്ചടിയായത്​. അപൂർവമായി മാത്രം അപേക്ഷ ക്ഷണിക്കുന്ന തസ്തികയിലേക്ക് പരീക്ഷ എഴുതാൻ കഴിയാത്തതാണ് ഇവരെ പ്രയാസപ്പെടുത്തുന്നത്. കെ.െഎ.ഇ.ടി വരെ വിജയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

ജൂലൈ ഏഴ്​ വരെ അപേക്ഷിക്കാനാകും. ഇതിന് മുമ്പായി മൂന്നാം സെമസ്റ്ററിെൻറ ഫലം പുറത്തുവിടണമെന്നും നാലാം സെമസ്റ്റർ പരീക്ഷ ഒാൺലൈനായി നടത്തണമെന്നുമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

Tags:    
News Summary - The B.Ed examination was not conducted in time; A setback for PSC candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.