തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയത്തിന് കുട്ടികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിവസം ബുധനാഴ്ച. ആധാർ അധിഷ്ഠിതമായി വിദ്യാഭ്യാസ വകുപ്പിെൻറ 'സമ്പൂർണ' പോർട്ടൽ വഴിയാണ് കുട്ടികളുടെ എണ്ണം ശേഖരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ക്രോഡീകരിക്കുന്ന കണക്ക് ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രസിദ്ധീകരിച്ചേക്കും. കഴിഞ്ഞ നാല് വർഷവും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചുവെന്നാണ് സർക്കാറിെൻറ അവകാശവാദം. ഈ വർഷവും വർധിക്കുമെന്നാണ് പ്രതീക്ഷ.
കോവിഡ് കാരണം സ്കൂളുകൾ തുറക്കാതിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും കുട്ടികളുടെ എണ്ണമെടുത്തിരുന്നെങ്കിലും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള തസ്തിക നിർണയം നടത്തിയിരുന്നില്ല. പകരം 2019-20 വർഷത്തെ തസ്തിക നിർണയം രണ്ട് വർഷത്തേക്കും ബാധകമാക്കുകയായിരുന്നു.
ഫലത്തിൽ രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് ഇത്തവണ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി തസ്തിക നിർണയം. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ജൂലൈ 15നകം വിദ്യാഭ്യാസ ഓഫിസർമാർ തസ്തിക നിർണയം പൂർത്തിയാക്കണം. കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തിക സൃഷ്ടിക്കാൻ സർക്കാറിെൻറ മുൻകൂർ അനുമതി നിർബന്ധമാക്കിയ കെ.ഇ.ആർ ഭേദഗതി തിങ്കളാഴ്ച ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
അസാധുവായ ആധാർ റിപ്പോർട്ട് ചെയ്യണം
തിരുവനന്തപുരം: കൈറ്റിെൻറ പരിശോധനയിൽ അസാധുവെന്ന് കണ്ടെത്തുന്ന കുട്ടികളുടെ ആധാർ (യു.ഐ.ഡി) വിവരങ്ങൾ ജില്ല ഉപജില്ല ഓഫിസർമാർക്ക് റിപ്പോർട്ട് ചെയ്യാൻ പ്രഥമാധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. കുട്ടികളുടെ ആധാർ സ്റ്റാറ്റസ് 'സമ്പൂർണ'യിൽ പ്രഥമാധ്യാപകർ പരിശോധിക്കണം. 'സമ്പൂർണ'യിലെ രേഖപ്പെടുത്തലുകൾ ആധാറുമായി ഒത്തുനോക്കി ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തണം. നിശ്ചിത ഇടവേളകളിൽ കൈറ്റ് ആധാർ വിവരങ്ങളുടെ സാധുത പരിശോധിക്കും. ഇതിനുശേഷവും അസാധുവെന്ന് കാണിക്കുന്നവയാണ് വിദ്യാഭ്യാസ ഓഫിസർമാർക്ക് റിപ്പോർട്ട് ചെയ്യേണ്ടത്.കെ.ഇ.ആ ഭേദഗതി ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിന് തിരിച്ചടിയല്ല. ചട്ടഭേദഗതിയുടെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. സ്റ്റേ ചെയ്ത നടപടിക്കെതിരെ അപ്പീൽ പോകുന്നത് ഇപ്പോൾ ആലോചനയിലില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരായ നടപടി സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാകില്ല.
-വി. ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ മന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.