കേന്ദ്ര ആണവോർജ വകുപ്പിനു കീഴിൽ ഭാഭാ അറ്റോമിക് റിസർച് സെൻറർ (ബാർക്ക്) ട്രെയിനിങ് സ്കൂളുകളിൽ അക്കാദമിക് മികവുള്ള എൻജിനീയറിങ് ബിരുദക്കാർക്കും ശാസ്ത്ര വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും പരിശീലനം നേടി സയൻറിഫിക് ഒാഫിസറാകാൻ മികച്ച അവസരം.
ഒ.സി.ഇ.എസ്-2018, ഡി.ജി.എഫ്.എസ്-2018 എന്നിങ്ങനെ രണ്ട് സീറ്റുകളിലാണ് പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ സയൻറിഫിക് ഒാഫിസറായി നിയമിക്കും.
തുടക്കത്തിൽ ഏകദേശം 84,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. മറ്റു നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.
പരിശീലനത്തിൽ തിളങ്ങുന്നവർക്ക് ഹോമി ഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്/എം.ഫിൽ/പി.ജി ഡിപ്ലോമ കോഴ്സിൽ തുടർന്നു പഠിക്കാം. അർഹതയുള്ളവർക്ക് ഗവേഷണ പഠനത്തിലൂടെ പിഎച്ച്.ഡിയും കരസ്ഥമാക്കാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ ബ്രോഷർ www.barconlineexam.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പരിശീലനം: ഒ.സി.ഇ.എസ്-2018 സ്കീമിൽ ഒരു വർഷമാണ്. ബാർക്കിെൻറ മുംബൈ കേന്ദ്രത്തിലും ഇന്ദിര ഗാന്ധി സെൻറർ ഫോർ അറ്റോമിക് റിസർച് കൽപ്പാക്കം, രാജാ രാമണ്ണ സെൻറർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ഇന്ദോർ, ന്യൂക്ലിയർ ഫ്യൂവെൽ കോംപ്ലക്സ് ഹൈദരാബാദ്, അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആൻഡ് റിസർച് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശീലനം.
ട്രെയിനി സയൻറിഫിക് ഒാഫിസേഴ്സിന് പ്രതിമാസം 35,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഇതിനുപുറമെ ബുക്ക് അലവൻസായി 10,000 രൂപ ഒറ്റത്തവണ ലഭിക്കും.
ഡി.ജി.എഫ്.എസ് -2018 സ്കീമിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഫിസിക്സിൽ പി.ജി ബിരുദത്തിനുശേഷം ഇനി പറയുന്ന ഏതെങ്കിലും സ്ഥാപനത്തിൽ 2018ൽ എം.ടെക്/എം-കെമി എൻജി കോഴ്സിൽ അഡ്മിഷൻ നേടിയിട്ടുള്ളവർക്കാണ് പ്രവേശനം. ഇവർക്ക് രണ്ടു വർഷത്തേക്ക് ഡി.എ.ഇ ഗ്രാേജ്വറ്റ് ഫെലോഷിപ് ലഭിക്കും. ഇതിനുപുറമെ 35,000 രൂപ പ്രതിമാസ സ്റ്റൈപൻഡും 25,000 രൂപ കണ്ടിജൻസി ഗ്രാൻഡും 10,000 രൂപ ബുക്ക് അലവൻസുമായി ലഭിക്കുന്നതാണ്.
െഎ.െഎ.ടി ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപുർ, േഖാരഗ്പുർ, മദ്രാസ്, റൂർക്കി, വാരണാസി, എൻ.െഎ.ടി റൂർഖേല, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കെമിക്കൽ ടെക്നോളജി മുംബൈ എന്നിവിടങ്ങളിൽ എം.ടെക്/എം.കെമി എൻജി കോഴ്സുകളിൽ പ്രവേശനം ലഭിച്ചവരെയാണ് ഡി.എ.ഇ ഗ്രാേജ്വറ്റ് ഫെലോഷിപ്പിന് പരിഗണിക്കുക. വിജയകരമായി പഠനം പൂർത്തിയാക്കുന്നവരെ സയൻറിഫിക് ഒാഫിസറായി നിയമിക്കും.ഇൗ രണ്ടു സ്കീമുകളിലേക്കുള്ള സെലക്ഷൻ രീതി പൊതുവായിട്ടുള്ളതാണ്.
യോഗ്യത: എൻജിനീയറിങ് ഡിസിപ്ലിനിലേക്ക് ഇനി പറയുന്ന യോഗ്യതകൾ ഉള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. മിനിമം 60 ശതമാനം മാർക്കിൽ കുറയാതെ വേണം. ബി.ഇ/ബി.ടെക്/പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ടെക് -മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, മെറ്റീരിയൽസ്, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെേൻറഷൻ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ന്യൂക്ലിയർ എൻജിനീയറിങ്/ടെക്നോളജി, ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി, സയൻസ് ഡിസിപ്ലിനുകൾ -എം.എസ്സി, ഫിസിക്സ്, അപ്ലൈഡ് ജിയോ ഫിസിക്സ് അല്ലെങ്കിൽ എം.എസ്സി/എം.ടെക് -ജിയോളജി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോ കെമിസ്ട്രി, പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.ടെക് ജിയോളജിക്കൽ ടെക്നോളജി, ജിയോ ഫിസിക്കൽ ടെക്നോളജി അല്ലെങ്കിൽ ബി.ഇ/ബി.ടെക് എൻജിനീയറിങ് ഫിസിക്സ്, ഫുഡ് ടെക്നോളജി.ബന്ധപ്പെട്ട ഡിസിപ്ലിനിൽ ‘ഗേറ്റ്-2017’ അല്ലെങ്കിൽ 2018ലെ സ്കോർ നേടിയിരിക്കണം. അല്ലെങ്കിൽ, 2018 മാർച്ചിൽ നടത്തുന്ന ഒാൺലൈൻ ടെസ്റ്റിൽ യോഗ്യത നേടണം.
തുടർന്ന് മേയ്/ജൂൺ മാസത്തിൽ മുംബൈ, ഹൈദരാബാദ് കേന്ദ്രങ്ങളിൽ ഇൻറർവ്യൂവും വൈദ്യ പരിശോധനയും നടത്തിയാണ് അന്തിമ സെലക്ഷൻ.
ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും ഇൻഫർമേഷൻ ബ്രോഷറിനും അപ്ഡേറ്റുകൾക്കും
www.barconlineexam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഒാൺലെൻ അപേക്ഷ 2018 ഫെബ്രുവരി നാലുവരെ സ്വീകരിക്കും. ഗേറ്റ് സ്കോർ ഏപ്രിൽ രണ്ടിനകം അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.