ഏഴിമല (കേരളം) നാവിക അക്കാദമിയിൽ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചുകളിൽ 2018 ജൂലൈയിലാരംഭിക്കുന്ന കോഴ്സുകളിലേക്ക് എൻജിനീയറിങ് ബിരുദക്കാർക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ സർവിസ്/ഹൈഡ്രോ/നേവൽ ആർക്കിടെക്ചർ വിഭാഗങ്ങളിലാണ് പരിശീലനം. വിജയകരമായി കോഴ്സിൽ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സബ്ലെഫ്റ്റനൻറ് പദവിയിൽ ഒാഫിസറായി ജോലി ലഭിക്കും. ഷോർട്ട് സർവിസ്/പെർമനൻറ് കമീഷനിലൂടെയുള്ള ഇൗ റിക്രൂട്ട്മെൻറിന് ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് ഒാൺലൈനായി www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ആഗസ്റ്റ് 25 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുരുഷന്മാെരയും വനിതകെളയും പരിഗണിക്കും. അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അവിവാഹിതരായിരിക്കണം.
അപേക്ഷകർ 1993 ജൂലൈ രണ്ടിനും 1999 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
എക്സിക്യൂട്ടിവ് ബ്രാഞ്ചിൽ ജനറൽ സർവിസ്/ഹൈഡ്രോഗ്രാഫി കേഡറിലേക്ക് 60 ശതമാനം മാർക്കിൽ/തുല്യ ഗ്രേഡിൽ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക് ബിരുദമാണ് വേണ്ടത്. ഷോർട്ട് സർവിസ് കമീഷൻ പ്രകാരമുള്ള ഇൗ തെരഞ്ഞെടുപ്പിന് പുരുഷന്മാരെയാണ് പരിഗണിക്കുക.
നേവൽ ആർമമെൻറ് ഇൻസ്പെക്ടറേറ്റ് കേഡറിലേക്കുള്ള പെർമനൻറ് കമീഷനിലൂടെയുള്ള തെരഞ്ഞെടുപ്പിൽ പുരുഷന്മാരെയാണ് വേണ്ടത്. യോഗ്യത: 60 ശതമാനത്തിൽ കുറയാതെ ബി.ഇ/ബി.ടെക് ബ്രാഞ്ചുകൾ- ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻറ് ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ, മൈക്രോ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എയ്റോസ്പേസ്, മെറ്റലർജി, കെമിക്കൽ, മെറ്റീരിയൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, െഎ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മുതലായവ.
എൻജിനീയറിങ് ബ്രാഞ്ച് ജനറൽ സർവിസിലേക്ക് പുരുഷന്മാർക്കാണ് അവസരം. ഷോർട്ട് സർവിസ് കമീഷൻ പ്രകാരമാണ് തെരഞ്ഞെടുപ്പ്. യോഗ്യത: 60 ശതമാനത്തിൽ കുറയാതെ ബി.ഇ/ബി.ടെക് ബ്രാഞ്ചുകൾ: മെക്കാനിക്കൽ, മറൈൻ, ഇൻസ്ട്രുമെേൻറഷൻ, പ്രൊഡക്ഷൻ, എയ്റോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്, കൺട്രോൾ എൻജിനീയറിങ്, എയ്റോ സ്പേസ്, ഒാേട്ടാമൊബൈൽസ്, മെറ്റലർജി, മെക്കാട്രോണിക്സ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ.
ഇലക്ട്രിക്കൽ ബ്രാഞ്ച് ജനറൽ സർവിസിലേക്കും പുരുഷന്മാർക്കാണ് അവസരം. ഷോർട്ട് സർവിസ് കമീഷൻ പ്രകാരമാണ് റിക്രൂട്ട്മെൻറ്. യോഗ്യത: 60 ശതമാനത്തിൽ കുറയാതെ ബി.ഇ/ബി.ടെക്-ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, പവർ എൻജിനീയറിങ്, കൺട്രോൾ സിസ്റ്റം എൻജിനീയറിങ്, പവർ ഇലക്ട്രോണിക്സ്, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ.
നേവൽ ആർക്കിടെക്ചർ ബ്രാഞ്ചിലേക്ക് പുരുഷന്മാർക്കും വനിതകൾക്കും അർഹതയുണ്ട്. ഷോർട്ട് സർവിസ് കമീഷൻ പ്രകാരമാണ് റിക്രൂട്ട്മെൻറ്. േയാഗ്യത: 60 ശതമാനത്തിൽ കുറയാതെ ബി.ഇ/ബി.ടെക്. മെക്കാനിക്കൽ, സിവിൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, മെറ്റലർജി, നേവൽ ആർക്കിടെക്ചർ, ഒാഷ്യൻ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ്, ഷിപ് ടെക്നോളജി, ഷിപ് ബിൽഡിങ്, ഷിപ് ഡിസൈൻ.
പുരുഷന്മാർക്ക് 157 സെ.മീറ്ററിൽ കുറയാത്ത ഉയരവും അതിനനുസൃതമായ ഭാരവും നല്ല കാഴ്ചശക്തിയുമുണ്ടാകണം. വനിതകൾക്ക് 152 സെ.മീറ്ററിൽ കുറയാത്ത ഉയരം മതി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
വിവിധ ബ്രാഞ്ചുകളിലേക്ക് പരിഗണിക്കുന്നതിന് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അർഹരായ അപേക്ഷാർഥികളെ സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) 2017 നവംബറിനും 2018 മാർച്ചിനും മധ്യേ ബംഗളൂരു/കോയമ്പത്തൂർ/വിശാഖപട്ടണം/ഭോപാൽ കേന്ദ്രങ്ങളിലായി ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.
നേവൽ ആർമമെൻറ്/നേവൽ ആർക്കിടെക്ചർ ജനറൽ സർവിസ് വിഭാഗങ്ങളിൽ 220 ആഴ്ചത്തെ ഒാറിയേൻഷൻ പരിശീലനവും മറ്റെല്ലാ ബ്രാഞ്ച്/കേഡറിലേക്കും 44 ആഴ്ചത്തെ പരിശീലനവും ലഭിക്കും. പരിശീലനം കഴിഞ്ഞ് സബ്ലഫ്റ്റനൻറ് പദവിയിൽ 56,100-1,10,700 രൂപ ശമ്പളനിരക്കിലാണ് ആദ്യനിയമനം. കൂടുതൽ വിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.