കേന്ദ്രസർക്കാറിനു കീഴിലുള്ള വഡോദരയിലെ നാഷനൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് 2020-21 വർഷത്തെ വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫീസ് 500 രൂപ, എസ്.സി/എസ്.സി/പി.ഡബ്ല്യു.ഡി 250 രൂപ.
കോഴ്സുകൾ: ബി.ബി.എ ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻറ്, ബി.എസ്സി ട്രാൻസ്പോർട്ടേഷൻ ടെക്നോളജി (മൂന്നു വർഷംവീതം), ബി.ടെക് റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്, റെയിൽ സിസ്റ്റംസ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (നാലു വർഷം വീതം). സീറ്റുകൾ ബി.ബി.എ, ബി.എസ്സി -125, ബി.ടെക്- 60.
എം.ബി.എ ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻറ്, സൈപ്ല ചെയിൻ മാനേജ്മെൻറ്. എം.എസ്സി ട്രാൻസ്പോർട്ട് ടെക്നോളജി ആൻഡ് പോളിസി, ട്രാൻസ്പോർട്ട് ഇക്കണോമിക്സ്, ട്രാൻസ്പോർട്ട് ഇൻഫർഷേമൻ സിസ്റ്റംസ് ആൻഡ് അനലിറ്റിക്സ്, റെയിൽവേ സിസ്റ്റംസ് എൻജിനീയറിങ് ആൻഡ് ഇൻറഗ്രേഷൻ. സീറ്റുകൾ 100. ഇംഗ്ലണ്ടിലെ ബർമിങ്ഹാം വാഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്.
യോഗ്യത: ബി.ബി.എ- മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു, ബി.എസ്സി മാത്തമാറ്റിക്സ് ഉൾപ്പെടെ ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു. ബി.ടെക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ഉൾപ്പെടെ ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു. ജെ.ജ.ഇ മെയിൻ 2020 സ്കോർ നേടിയിരിക്കണം. യോഗ്യത പരീക്ഷയിൽ 55 ശതമാനം മാർക്കിൽ (ഒ.ബി.സി/എസ്.സി/എസ്.ടി വിഭാഗത്തിന് 50 ശതമാനം). കുറയരുത്. 2020 ആഗസ്റ്റ് ഒന്നിന് പ്രായം 25നു താഴെയാവണം.
എം.ബി.എ, എം.എസ്സി പ്രോഗ്രാമുകൾക്ക് മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി മൊത്തം 55 ശതമാനം മാർക്ക് (എസ്.സി/എസ്.ടി/ഒ.ബി.സിക്ക് 50 ശതമാനം മതി). തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ബാച്ലേഴ്സ് ബിരുദം.
ഓൺലൈൻ അപേക്ഷ സർപ്പണത്തിനും വിശദവിവരങ്ങൾക്കും www.nrti.edu.in കാണുക. അപേക്ഷ ആഗസ്റ്റ് ഒമ്പതുവരെ സ്വീകരിക്കും. ബി.ടെക് കോഴ്സുകൾക്ക് സെപ്റ്റംബർ 15 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.