ഏതു കോഴ്സ് വേണമെന്ന് സർവകലാശാലകൾക്ക് തീരുമാനിക്കാംന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ബിരുദ പഠനത്തിനുള്ള നാലുവർഷ 'പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂട്' പൂർണമായും നടപ്പാകുന്നതുവരെ നിലവിലുള്ള മൂന്നുവർഷ കോഴ്സ് തുടരുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ.
നാലുവർഷ ഓണേഴ്സ് വേണമോ മൂന്നുവർഷ കോഴ്സ് വേണമോയെന്നത് സംബന്ധിച്ച് സർവകലാശാലകൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തരബിരുദം ഇല്ലാതെ നേരിട്ട് പിഎച്ച്.ഡിക്ക് അപേക്ഷിക്കാം. ഇരട്ട മേജർ ഡിഗ്രി സ്വന്തമാക്കാനും അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.