തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ ജൂൺ 28ന് തുടങ്ങാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് പത്തിനകം ഫലം പ്രസിദ്ധീകരിക്കാനും നിർദേശമുണ്ട്. സാേങ്കതിക സർവകലാശാല ഒഴികെ സർവകലാശാലകൾ ഒാഫ്ലൈൻ രീതിയിൽ തന്നെയാകും പരീക്ഷ നടത്തുക. കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനങ്ങളെടുക്കാൻ ഇൗ മാസം 25ന് വീണ്ടും യോഗം ചേരും. പരീക്ഷ നടത്തിപ്പിന് മാർഗനിർദേശവും ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ പരീക്ഷക്ക് മുമ്പ് അണുമുക്തമാക്കണം. ഇതിന് ഫയർഫോഴ്സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം സ്ഥാപന മേധാവി ഉറപ്പുവരുത്തണം. പരീക്ഷാർഥികൾ, സ്ക്രൈബുകൾ, പരീക്ഷാ സ്ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ ആരെയും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.