കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള (കോമേഴ്സ് ഓപ്ഷന് ഒഴികെ) വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി പരിശോധിക്കാം. കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മെറിറ്റടിസ്ഥാനത്തില്‍ ഒമ്പതു മുതല്‍ പ്രവേശനം ആരംഭിക്കും. ലെയ്റ്റ് രജിസ്ട്രേഷനുള്ള സൗകര്യം 10 മുതല്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാകും. ഫോണ്‍: 0494 2407016, 2660600.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ, ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷകൾ സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എ, എം.കോം നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എ, എം.കോം നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
ബി.എ അഫ്ദലുല്‍ ഉലമ പാര്‍ട്ട്-2 ഇംഗ്ലീഷ് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ നാച്വറല്‍ സയന്‍സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 25നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
തൃശൂർ: സെപ്റ്റംബർ 11ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), തേർഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷകൾക്ക് ആഗസ്റ്റ് 21 വരെയും ഫൈനോടെ 23 വരെയും സൂപ്പർ ഫൈനോടെ 25 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ 25ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010, 2013 & 2016 സ്കീം) പരീക്ഷകൾക്ക് ആഗസ്റ്റ് 11 മുതൽ സെപ്റ്റംബർ എട്ട് വരെയും ഫൈനോടെ സെപ്റ്റംബർ 12 വരെയും സൂപ്പർ ഫൈനോടെ 14 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
സെപ്റ്റംബർ ഏഴു മുതൽ 15 വരെ നടക്കുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി, സെപ്റ്റംബർ ഏഴ് മുതൽ 15 വരെ നടക്കുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.