ഒന്നാം സെമസ്റ്റര്‍ ബി.വോക് നഴ്സറി ആൻഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 17 ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 19, 21 തീയതികളില്‍ നടക്കും.
അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍എല്‍.ബി (ഓണേഴ്സ്) അഞ്ചാം സെമസ്റ്റര്‍ ഒക്ടോബര്‍ 2022, നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2023 െറഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ െസപ്റ്റംബര്‍ ഒന്നുവരെയും 180 രൂപ പിഴയോടെ നാലുവരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എ മ്യൂസിക് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2021 െറഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും പുര്മൂല്യനിര്ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എല്‍എല്‍.എം ജൂണ്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ എം.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 20 ന് വൈകീട്ട് അഞ്ചുവരെ നീട്ടി. ഫോണ്‍: 0494 2407016, 2407017.
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2023-24 ലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി ബ്രാഞ്ചുകളിലേക്ക് എന്‍.ആര്.ഐ േക്വാട്ടയിലാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. കീം പരീക്ഷക്ക് അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നേടാനുള്ള അവസരമുണ്ടാകും. ഫോണ്‍: 9567172591, 9188400223.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രവേശനപരീക്ഷ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 19 ന് രാവിലെ 11 ന് സി.സി.എസ്.ഐ.ടി ഓഫിസില്‍ നേരിട്ട് ഹാജരാകണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 9745644425, 9946623509, 9846622908.
വടകര സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ കോഴ്സിന് എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന് ഉള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 18 ന് രാവിലെ 11ന് നേരിട്ട് ഹാജറാകണം.
കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗവും കണ്ണൂര്‍ ഡോ. ടി.പി. സുകുമാരന്‍ സ്മാരക സമിതിയും ചേര്‍ന്ന് ഡോ. ടി.പി. സുകുമാരന്‍ അവാര്‍ഡ്ദാനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. 23ന് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.