തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ കോഴ്സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെ-മാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും.
താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം സെപ്റ്റംബര്‍ നാലിന് വൈകീട്ട് മൂന്നിന് മുമ്പായി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9496289480 / 7594006138.
2021ൽ എസ്.ഡി.ഇ പ്രവേശനം നേടിയ പി.ജി വിദ്യാർഥികള്‍ക്ക് ആഗസ്റ്റ് ആറിന് നടത്താനിരുന്ന മാറ്റിവെച്ച നാലാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ സെപ്റ്റംബര്‍ ഒമ്പതിന് നടക്കും. വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജരാകണം.
നാലാം സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം, എം.ബി.ഇ, എം.കോം ഏപ്രില്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം.
തൃശൂർ: ഒക്ടോബർ ഒമ്പതിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2013 & 2016 സ്കീം) പരീക്ഷക്ക് സെപ്റ്റംബർ നാല് മുതൽ 20 വരെയും ഫൈനോടെ 21 വരെയും സൂപ്പർ ഫൈനോടെ 25 രെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, ഒന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി, ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്സി ഓഡിയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം), നാലാം സെമസ്റ്റർ എം.എസ്സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
സ്കോർഷീറ്റിന്റെ റീടോട്ടലിങ്ങിനും ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിനും ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി സെപ്റ്റംബർ ഒന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.