കാലിക്കറ്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒന്നാം വര്‍ഷ ബി.എച്ച്.എം ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് ഏപ്രില്‍ 2022, സെപ്റ്റംബർ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എം.എഡ് കോഴ്സിന് എസ്.ടി സംവരണ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന പ്രൊവിഷനല്‍ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട, പ്രോസ്പെക്ടസ് പ്രകാരമുള്ള ഒ.ഇ.സി വിഭാഗക്കാരായ അപേക്ഷകര്‍ 12ന് പകല്‍ രണ്ടിന് പഠനവിഭാഗത്തില്‍ ഹാജരാകണം.
കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ 2023 അക്കാദിമിക വര്‍ഷത്തില്‍ എം.ബി.എ റെഗുലര്‍ കോഴ്സിന് ഇ.ടി.ബി, ഒ.ഇ.സി, എസ്.സി, എസ്.ടി, എല്‍.സി സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനൊപ്പം സെപ്റ്റംബർ ഏഴ്, എട്ട് തീയതികളില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 9496289480
കാലിക്കറ്റ് സര്‍വകലാശാല ലൈഫ്ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 18ന് തുടങ്ങുന്ന ഫാബ്രിക് പെയിന്റിങ് ആൻഡ് ഗ്ലാസ് പെയിന്റിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഫോണ്‍: 9846464510
ആരോഗ്യം
തൃശൂർ: സെപ്റ്റംബർ 25ന് തുടങ്ങുന്ന ഫൈനൽ പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010, 2013 & 2016 സ്കീം), സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷകൾക്ക് സെപ്റ്റംബർ എട്ട് വരെയും ഫൈനോടെ 12വരെയും സൂപ്പർ ഫൈനോടെ 13 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഒക്ടോബർ മൂന്നിന് തുടങ്ങുന്ന തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010, 2012 & 2016 സ്കീം), ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷകൾക്ക് സെപ്റ്റംബർ 11 മുതൽ 18 വരെയും ഫൈനോടെ സെപ്റ്റംബർ 20 വരെയും സൂപ്പർ ഫൈനോടെ 21 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈയിൽ നടന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിെന്റയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി സെപ്റ്റംബർ 16നകം അപേക്ഷിക്കണം.
ജൂണിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.