തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2024 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും ആറ് മുതല്‍ അപേക്ഷിക്കാം.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക് ഏപ്രില്‍ 2022, 2023, മേയ് 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബയോടെക്നോളജി ജൂണ്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എസ്സി മൈക്രോബയോളജി ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ അവസാന വര്‍ഷ എം.എ ഇംഗ്ലീഷ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
ഡി.എസ്.ടി-എസ്.ഇ.ആര്.ബി േപ്രാജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷമാണ് കാലാവധി. താല്പര്യമുള്ളവര് 13നകം വിശദമായ ബയോേഡറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും drdrisyak@uoc.ac.in ഇ-മെയിലില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 9738013225.
തൃശൂർ: ഈമാസം 13ന് ആരംഭിക്കുന്ന നാലാംവർഷ ഫാം.ഡി ആൻഡ് ഒന്നാം വർഷ ഫാം ഡി (പോസ്റ്റ് ബേസിക്) ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. നവംബർ 13ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. നവംബർ ഏഴിനാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നവംബർ ഏഴിനാരംഭിക്കുന്ന ഒന്നാംവർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, നവംബർ ആറിനാരംഭിക്കുന്ന ഒന്നാംവർഷ എം.എസ് സി നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ.
ഡിസംബർ അഞ്ചിനാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ പിഎച്ച്.ഡി പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.