തേഞ്ഞിപ്പലം: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ബി.ടി.എ വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദം (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്ക് 22 മുതല്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.മൂന്നാം സെമസ്റ്റര്‍ എം.വോക്, മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് വിത് സ്പെഷലൈസേഷന് ഇന്‍ ഡാറ്റ അനലറ്റിക്സ് നവംബര്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴയില്ലാതെ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദ (സി.ബി.സി.എസ്.എസ്) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ 2024 ജനുവരി നാലിന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്‍. ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം റെഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2023 പരീക്ഷ ഡിസംബര്‍ 13ന് തുടങ്ങും.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ മലയാളം (സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 28, 29 തീയതികളില്‍ തൃശൂര്‍ കേരളവര്‍മ കോളജിലും കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയറിലും നടക്കും.
തൃശൂർ: കാർഷിക സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ / കേന്ദ്രങ്ങളിൽ 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന വിവിധ സ്വാശ്രയ പി.എച്ച്.ഡി, എം.എസ് സി, എം.എസ് സി ഇൻഡഗ്രേറ്റഡ്, എം.ടെക്, ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈമാസം 25 വരെ നീട്ടി. വിശദ വിവരങ്ങൾക്ക് admnewpgm.kau.in സന്ദർശിക്കുക. ഫോൺ: 0487 2438139.
നവംബർ 30ന് തുടങ്ങുന്ന പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, ഡിസംബർ 11 മുതൽ 15 വരെ നടക്കുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -I റെഗുലർ/ സപ്ലിമെന്ററി (2022 പ്രവേശനം - 2018 സ്കീം) തിയറി, ഡിസംബർ 11 മുതൽ 15 വരെ നടക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I റെഗുലർ/ സപ്ലിമെന്ററി (2022 പ്രവേശനം - 2017 സ്കീം) തിയറി, ഡിസംബർ നാല് മുതൽ 20 വരെ നടക്കുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി, ഡിസംബർ അഞ്ച് മുതൽ 13 വരെ നടക്കുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) തിയറി, ഡിസംബർ 11ന് തുടങ്ങുന്ന എം.പി.എച്ച് പാർട്ട് -II സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2000 മുതല്‍ 2015 അഡ്മിഷന് വരെയുള്ള ബി.ടെക് വിദ്യാർഥികള്‍ക്ക് ഒറ്റത്തവണ മേഴ്സി ചാന്‍സ് പരീക്ഷക്ക് അപേക്ഷിക്കാം.
സെമസ്റ്ററുകളും അക്കാദമിക വര്‍ഷങ്ങളും അനുസരിച്ച് അപേക്ഷിക്കേണ്ട അവസാന തീയതികള്‍ നവംബര്‍ 20നും 30നും ഇടയിലാണ്. കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനീയറിങ് കാമ്പസ് മാത്രമാണ് പരീക്ഷാകേന്ദ്രം.
പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി, പരീക്ഷ ടൈംടേബ്ൾ എന്നിവ cusat.ac.in ൽ ലഭ്യമാണ്.
പൊതു വിഷയങ്ങളായ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍സ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി എന്നിവയുടെ പരീക്ഷകള്‍ 2019 സ്കീമിലായിരിക്കും.
ബി.ടെക് ഫുഡ് ടെക്നോളജി, ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കല്‍ ബ്രാഞ്ചുകള്‍ എന്നിവയുടെ പരീക്ഷ 2012 സ്കീമിലും.
2012 സ്കീമില്‍ മോഡല്‍ എൻജിനീയറിങ് കോളജിലെ പാർട്ട്ടൈം ബി.ടെക് വിദ്യാർഥികള്‍ക്കും പരീക്ഷയെഴുതാം. വിവരങ്ങള്‍ക്ക് 0484- 2577109.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.