തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് പഠനവിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിസംബര്‍ എട്ടിന് അഭിമുഖം നടത്തും. വിശദവിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍ (www.cuiet.info).
ബാര്‍കോഡ് സമ്പ്രദായത്തില്‍ നടത്തിയ നവംബര്‍ 2023 അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14 മുതല്‍ 19 വരെ നടക്കും. സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകള്‍ക്ക് ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ പരീക്ഷകളുടേത് ഡിസംബർ 13നും ജനുവരി നാലിനും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
നാലാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2024 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
ഇന്റഗ്രേറ്റഡ് പി.ജി.എം.എ െഡവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, ബയോസയന്‍സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 12 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം-എല്‍.എല്‍.ബി (ഓണേഴ്സ്) ഒക്ടോബര്‍ 2022 റെഗുലര്‍ പരീക്ഷ ജനുവരി 22ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2023 പരീക്ഷ ജനുവരി അഞ്ചിന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.എഡ് ഡിസംബര്‍ 2023 റെഗുലര്‍, സപ്ലി പരീക്ഷകള്‍ ജനുവരി 18ന് തുടങ്ങും.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി അക്വാകള്‍ച്ചര്‍ ആൻഡ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെയും എം.കോം (എസ്.ഡി.ഇ) നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അവസാന വര്‍ഷ ബി.കോം പാര്‍ട്ട്-3 സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: ജനുവരി ഒന്നിന് തുടങ്ങുന്ന ഫൈനൽ പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2015 സ്കീം) പരീക്ഷക്ക് ഡിസംബർ 15 വരെയും ഫൈനോടെ ഡിസംബർ 18 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.