തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ / ബി.എ അഫ്ദലുല്‍ ഉലമ (സി.ബി.സി.എസ്.എസ്) നവംബര്‍ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പരീക്ഷാർഥികള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ച് ഡിസംബർ 19 മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന് എടുക്കാം.
കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് - എംപാനല്‍ഡ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് 30ന് സര്‍വകലാശാല ഭരണസിരാകേന്ദ്രത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.30ന് ഹാജരാകണം.
യോഗ്യത - 1. എസ്.എസ്.എല്‍.സി/ തത്തുല്യം 2. ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്റൈറ്റിങ് (ഇംഗ്ലീഷ്) (കെ.ജി.ടി.ഇ) & കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് / തത്തുല്യം. 3. ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്റൈറ്റിങ് (മലയാളം) (കെ.ജി.ടി.ഇ) / തത്തുല്യം. പ്രതിഫലം - പ്രതിമാസം 22,290 രൂപ.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന് ഫിസിക്സ് ജനുവരി 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 2024 ജനുവരി മൂന്നിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് ഏപ്രില്‍ 2023 (2019 2022 പ്രവേശനം) റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍, രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് സെപ്റ്റംബര്‍ 2023 (2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി അഞ്ചിന് തുടങ്ങും.
കണ്ണൂർ: രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2023) അസൈൻമെന്റിന് റെഗുലർ വിദ്യാർഥികൾ (2022 അഡ്മിഷൻ) പേപ്പർ ഒന്നിന് 60 രൂപ നിരക്കിൽ ഫീസ് അടക്കണം. സപ്ലിമെന്ററി വിദ്യാർഥികൾ (2020, 2021 അഡ്മിഷൻ) പേപ്പർ ഒന്നിന് 60 രൂപ നിരക്കിൽ ഫീസ് അടക്കുന്നതിന് പുറമെ പിഴ ഇനത്തിൽ ആകെ 150 രൂപകൂടി അടക്കണം. സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ - കോഴ്സ് ഫീ എന്ന ശീർഷകത്തിലാണ് ഫീസടക്കേണ്ടത്. അസൈൻമെന്റുകൾ ഡിസംബർ 30നകം സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബിരുദം (2014 മുതൽ 2018 അഡ്മിഷൻ വരെ - സപ്ലിമെന്ററി - മേഴ്സി ചാൻസ് ഉൾപ്പെടെ), നവംബർ 2023. ഒന്നാം സെമസ്റ്റർ ബി.എസ് സി മാത്സ് ഹോണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്), നവംബർ 2023. ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ/ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രഫഷനൽ ബി.എ.എം.എസ് (സപ്ലിമെന്ററി) ഡിസംബർ 2020- പ്രായോഗിക/ വാചാ പരീക്ഷകൾ 2024 ജനുവരി മൂന്നു മുതൽ 11 വരെയുള്ള തിയതികളിൽ പരിയാരം ഗവ. ആയുർവേദ കോളജിൽ നടക്കും. പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ- റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2023 പരീക്ഷകൾക്ക് ഡിസംബർ 29 മുതൽ 2024 ജനുവരി നാലുവരെ പിഴയില്ലാതെയും ജനുവരി ആറുവരെ പിഴയോടെയും അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.