തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാലനവംബര് എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് സെന്ററുകളില്‍നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2019 ജൂലൈയില്‍ നടന്ന വിദൂര വിഭാഗം എം.ബി.എ (സി.യു.സി.എസ്.എസ് 2014 പ്രവേശനം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷഫലം പ്രഖ്യാപിച്ചു.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം, സൂക്ഷ്മപരിശോധന ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ സംസ്കൃത സാഹിത്യം (സ്പെഷല്‍), അറബിക്, സോഷ്യോളജി, മലയാളം ഇക്കണോമിക്സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.രണ്ടാം സെമസ്റ്റര്‍ എം.എ ഹിന്ദി, സംസ്കൃത സാഹിത്യം ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടിയില്‍ മാത്തമാറ്റിക്സില്‍ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒന്നിനു മുമ്പ് രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ നല്‍കണം. ccsitmji@uoc.ac.in.
കണ്ണൂർ: എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിത ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് നിയമിക്കുന്നതിന് ബുധനാഴ്ച താവക്കര സർവകലാശാല ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഞ്ച്, ഏഴ് സെമസ്റ്റർ (നവംബർ 2022), നാല്, ആറ് സെമസ്റ്റർ (ഏപ്രിൽ 2023) ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ് (സപ്ലിമെന്ററി-മേഴ്സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ) പ്രായോഗിക പരീക്ഷകൾ 2024 ജനുവരി എട്ടു മുതൽ 15 വരെ കണ്ണൂർ, ഗവ. എൻജിനീയറിങ് കോളജിൽ നടക്കും. വിശദമായ ടൈംടേബ്ൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.