തേഞ്ഞിപ്പലം: മൂന്നാം സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി ആൻഡ് ജ്വല്ലറി ഡിസൈനിങ് (2022 പ്രവേശനം) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14 ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍. മൂന്നാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് (2022 പ്രവേശനം) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 13 ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
എസ്.ഡി.ഇ / പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബി.എ / ബി.എസ് സി / ബി.കോം / ബി.ബി.എ / ബി.എ അഫ്ദലുല്‍ ഉലമ (സി.ബി.സി.എസ്.എസ്- യു.ജി 2019 പ്രവേശനം മുതല്‍, സി.യു.സി.ബി.സി.എസ്.എസ് - യു.ജി 2018 പ്രവേശനം മാത്രം) ഏപ്രില്‍ 2024, ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്-യു.ജി 2021 ആൻഡ് 2022 പ്രവേശനം) ഏപ്രില്‍ 2024 ആൻഡ് ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്- യു.ജി 2019 ആൻഡ് 2020 പ്രവേശനം) ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് ആറ് വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതല്‍ ലഭ്യമാകും.
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (2021 പ്രവേശനം മുതല്‍) ജൂണ്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് ഒന്ന് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 16 മുതല്‍ ലഭ്യമാകും.
പ്രൈവറ്റ് രജിസ്ട്രേഷന് ഒന്ന്, രണ്ട് വര്‍ഷ അദീബ്-ഇ-ഫാസില്‍ (ഉറുദു) പ്രിലിമിനറി (രണ്ട് വര്‍ഷ കോഴ്സ് - സിലബസ് ഇയര്‍ 2016) ഏപ്രില്‍ / മേയ് 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് നാല് വരെയും 180 രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതല്‍ ലഭ്യമാകും.
പ്രൈവറ്റ് രജിസ്ട്രേഷന് അവസാന വര്‍ഷ അദീബ്-ഇ-ഫാസില്‍ (ഉറുദു) (സിലബസ് ഇയര്‍ 2007) ഏപ്രില്‍ / മേയ് 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് നാല് വരെയും 180 രൂപ പിഴയോടെ ഏഴ് വരെയും ഓഫ് ലൈനായി അപേക്ഷിക്കാം. ഫീസടക്കാനുള്ള ലിങ്ക് ഫെബ്രുവരി 19 മുതല്‍ ലഭ്യമാകും. ഏപ്രില്‍ 2022നോ മുമ്പോ പ്രിലിമിനറി പരീക്ഷ ജയിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ / എം.എസ് സി/ എം.കോം/ എം.എസ്.ഡബ്ല്യൂ (സി.ബി.സി.എസ്.എസ്- പി.ജി 2019 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 19 ന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ആറ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.