കോട്ടയം: മൂന്ന്, നാല് സെമസ്റ്ററുകള്‍ എം.എ, എം.എസ്.സി, എം.കോം (സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2019, 2020, 2021 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്- പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷ ചൊവ്വാഴ്ച ആരംഭിക്കും. പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രമായി അനുവദിക്കപ്പെട്ട കോളജില്‍നിന്നും ഹാള്‍ടിക്കറ്റ് വാങ്ങി അവിടെതന്നെ പരീക്ഷ എഴുതണം. മെയിന്‍ സെന്‍ററിലും സബ് സെന്‍ററിലും പരീക്ഷ എഴുതേണ്ടവര്‍ അതത് കേന്ദ്രങ്ങളില്‍തന്നെ എത്തണം. ഓട്ടോണമസ് കോളജുകളില്‍ രജിസ്റ്റര്‍ ചെയ്തവരും അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി പരീക്ഷ എഴുതണം. ഹാള്‍ ടിക്കറ്റ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനുശേഷം പരീക്ഷാകേന്ദ്രങ്ങളില്‍ ലഭിക്കും. ഹാള്‍ടിക്കറ്റ് വാങ്ങുന്നതിനായി വിദ്യാര്‍ഥികള്‍ മുന്‍പരീക്ഷയുടെ ഹാള്‍ടിക്കറ്റോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയോ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.