പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി- എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, എം.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷനല്‍ ബയോളജി (2021, 2022, 2023 പ്രവേശനം) നവംബര്‍ 2024, (2020 പ്രവേശനം) നവംബര്‍ 2023 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 190 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ (CBCSS-V-UG ) വിവിധ ബി.വോക്. (2022, 2023 പ്രവേശനം) നവംബര്‍ 2024, (2018 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2023 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 19 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല എൻജി. കോളജിലെ (ഐ.ഇ.ടി) എട്ടാം സെമസ്റ്റര്‍ ബി.ടെക്. (2019 പ്രവേശനം) ഏപ്രില്‍ 2024, (2020 പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 190 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
എം.വോക്. അപ്ലൈഡ് ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശൂര്‍.
ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഒന്നാം സെമസ്റ്റര്‍ (2023 ബാച്ച്) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ മൂന്നിനും നാലാം സെമസ്റ്റര്‍ (2022 ബാച്ച്) ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാലിനും നടക്കും.
പരീക്ഷ
ലോ കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ (2021 പ്രവേശനം മുതല്‍) എല്‍എല്‍.എം. ജൂണ്‍ 2024 റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് തുടങ്ങും.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ (2019 പ്രവേശനം) എം.സി.എ. ഏപ്രില്‍ 2024 സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 25, 24 തീയതികളില്‍ തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എം.എച്ച്.എം ഏപ്രില്‍ 2024, എം.എഡ്. ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സി.ഡി.ഒ.ഇ യു.ജി. ട്യൂഷന് ഫീസ് 12 വരെ അടക്കാം
സി.ഡി.ഒ.ഇക്ക് കീഴില്‍ 2022 വര്‍ഷം പ്രവേശനം നേടിയ (CBCSS-UG) ബി.എ, ബി.കോം, ബി.ബി.എ കോഴ്സുകളിലെ അഞ്ച്, ആറ് സെമസ്റ്റര്‍ (മൂന്നാം വര്‍ഷം) വിദ്യാര്‍ഥികള്‍ക്ക് 500 രൂപ പിഴയോടെ സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈനായി ട്യൂഷന് ഫീസ് അടയ്ക്കാം. ഫോണ്‍ : 0494 2407356, 2400288.
പരീക്ഷ അപേക്ഷ
തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാല ഒക്ടോബര്‍ 15ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ് സി നഴ്സിങ് റെഗുലര്‍/സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് സെപ്റ്റംബര്‍ 13 മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 110 രൂപ പിഴയോടെ ഒക്ടോബര്‍ ഒന്നു വരെയും 335 രൂപ അധിക പിഴയോടെ മൂന്നു വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.