കാലിക്കറ്റ്
പുനര്‍മൂല്യനിര്‍ണയ ഫലം
തേഞ്ഞിപ്പലം: വിദൂരവിഭാഗം ആറാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ (സി.ബി.സി.എസ്.എസ് - റെഗുലര്‍, സി.യു.സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ബി.കോം ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ (പാര്‍ട്ട് രണ്ട്- അഡീഷനല്‍ ലാംഗ്വേജ്) സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
സര്‍വകലാശാലക്ക് കീഴിലെ സി.സി.എസ്.ഐ.ടി. സി.യു കാമ്പസ് സെന്ററില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സില്‍ എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ലക്ഷദ്വീപ്, സ്പോര്‍ട്സ്, ഭിന്നശേഷി സീറ്റുകളില്‍ ഒഴിവുണ്ട്. താൽപര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏഴിന് മുമ്പ് സി.സി.എസ്.ഐ.ടി ഓഫിസിൽ ഹാജരാകണം.
ബി.എഡ് സീറ്റൊഴിവ്
വയനാട് പൂമലയിലുള്ള കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ കേന്ദ്രത്തില്‍ വിശ്വകര്‍മ വിഭാഗത്തിന് ബി.എഡ് മാത്തമാറ്റിക്സ് ഓപ്ഷനില്‍ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 11 ന് വൈകീട്ട് നാലിന് മുമ്പ് കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 04936 227221, 9496671332.
ഫീല്‍ഡ് അസിസ്റ്റന്റ് നിയമനം
സര്‍വകലാശാല സസ്യോദ്യാനത്തില്‍ കരാറടിസ്ഥാനത്തില്‍ ഫീല്‍ഡ് അസിസ്റ്റന്റുമാരെ നിയമിക്കാൻ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വയസ്സും യോഗ്യത വിവരങ്ങളും വിശദ വിവരങ്ങളും വെബ്സൈറ്റില്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 16.
അസി. പ്രഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ പാലക്കാട് കൊടുവായൂരിലുള്ള ടീച്ചര്‍ എജുക്കേഷന്‍ കേന്ദ്രത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഫൈനാര്‍ട്സ്, പെര്‍ഫോമിങ് ആര്‍ട്സ് വിഷയങ്ങളില്‍ അസി. പ്രഫസര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ 11ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജ് ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 04923 252556.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.