മൂല്യനിര്‍ണയ ക്യാമ്പ്
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ വിവിധ പി.ജി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെയും വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ വിവിധ പി.ജി പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി മൂന്ന് മുതല്‍ 12 വരെയും നടത്തും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ബി.ബി.എ എല്‍.എല്‍.ബി വൈവ
എട്ടാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയുടെ മാനേജ്മന്റ് പ്രോജക്ടും വൈവയും ഫെബ്രുവരി 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക് നഴ്സറി ആൻഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് (2022 പ്രവേശനം) നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ഒന്നിന് തുടങ്ങും. കേന്ദ്രം: സെന്റ് അലോഷ്യസ് കോളജ്, എല്‍ത്തുരുത്ത്.
പരീക്ഷ അപേക്ഷ
തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളജിലെ അവസാന വര്‍ഷ ബി.എഫ്.എ, ബി.എഫ്.എ ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആൻഡ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി ആറ് വരെയും 180 രൂപ പിഴയോടെ ഫെബ്രുവരി എട്ട് വരെയും അപേക്ഷിക്കാം.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് ആറിന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർ) പരീക്ഷക്ക് ജനുവരി 25 മുതൽ ഫെബ്രുവരി ഒമ്പത് വരെയും ഫൈനോടെ ഫെബ്രുവരി 13 വരെയും സൂപ്പർ ഫൈനോടെ 14 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മാർച്ച് 13ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട്-II ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷക്ക് ജനുവരി 25 മുതൽ ഫെബ്രുവരി 13 വരെയും ഫൈനോടെ 16 വരെയും സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിങ്) ‘ഓർഗാനിക് അഗ്രികൾച്ചറൽ മാനേജ്മെന്റ്’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. ഇംഗ്ലീഷാണ് പഠന മാധ്യമം. www.celkau.in വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ സർട്ടിഫിക്കറ്റ് കോഴ്സ്’ എന്ന ലിങ്കില്‍നിന്ന് രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് സമർപ്പിക്കണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 25. കോഴ്സ് ഫെബ്രുവരി 26ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. സംശയങ്ങള്‍ക്ക് celkau@gmail.com ഇ-മെയിലിലോ 04872438567, 04872438565, 8547837256, 9497353389 ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.