പിഎച്ച്.ഡി ചുരുക്കപ്പട്ടിക
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പിഎച്ച്.ഡി 2023 പ്രവേശന പരീക്ഷകളില്‍ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തില്‍ പെട്ടവരുടെയും ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admission.uoc.ac.in.
പിഎച്ച്.ഡി 2023 പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ പിഎച്ച്.ഡി 2023 പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് യോഗ്യത നേടിയവര്‍ 14ന് വൈകീട്ട് അഞ്ചിന് മുമ്പ് (ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം) താൽപര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്മെന്റ്/ സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി റിപ്പോര്‍ട്ട് ചെയ്യണം. റിസര്‍ച്ച് ഡിപ്പാര്‍ട്മെന്റ്/ സെന്ററുകള്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മാര്‍ച്ച് 20ന് വൈകീട്ട് അഞ്ചിന് അവസാനിക്കും.
പിഎച്ച്.ഡി 2023 രണ്ടാം ഘട്ട അഡ്മിഷന് ഷെഡ്യൂളിനായി https://admission.uoc.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷ മാറ്റി
ഫെബ്രുവരി 19ന് തുടങ്ങാന്‍ നിശ്ചയിച്ച് പിന്നീട് ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയ അഫിലിയേറ്റഡ് കോളജുകള്‍ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികള്‍ക്കായുള്ള ഒന്നാം സെമസ്റ്റര്‍ ബി.എ / ബി.കോം / ബി.ബി.എ / ബി.എസ്.സി & അനുബന്ധ വിഷയങ്ങള്‍ (സി.ബി.സി.എസ്.എസ് -യു.ജി 2019 മുതല്‍ 2023 വരെ പ്രവേശനം, സി.യു.സി.ബി.സി.എസ്.എസ് -യു.ജി 2018 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ വിജ്ഞാപന പ്രകാരം മാര്‍ച്ച് നാലിന് തുടങ്ങും.
പുതുക്കിയ സമയക്രമം സര്‍വകലാശാല വെബ്സൈറ്റില്‍ പിന്നീട് അറിയിക്കും.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.ടെക് (2014 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20ന് തുടങ്ങും. ഡ്രോയിങ് പേപ്പറുകള്‍ക്കുള്ള പരീക്ഷ കോഹിനൂരുള്ള സര്‍വകലാശാല എൻജിനീയറിങ് കോളജിലും മാത്തമാറ്റിക്സ് പേപ്പറുകള്‍ക്കുള്ള പരീക്ഷ സര്‍വകലാശാല കാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിലും മറ്റു പരീക്ഷകള്‍ സര്‍വകലാശാല കാമ്പസിലെ ടാഗോര്‍ നികേതനിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ ഹിസ്റ്ററി (സി.ബി.സി.എസ്.എസ് 2021 പ്രവേശനം) അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 പരീക്ഷയിലെ തടഞ്ഞുവെച്ച കേരള ഹിസ്റ്ററി - 1 പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അഞ്ചുവരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എഫ്.ടി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന മെഡിക്കൽ പി.ജി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരി 12ന് ആരംഭിക്കുന്ന അവസാന വർഷ ബി.ഡി.എസ് പാർട്ട് I ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് II സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ തീയതി
ഫെബ്രുവരി 26 മുതൽ മാർച്ച് 11 വരെ നടക്കുന്ന ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
മാർച്ച് നാലിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2019 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.