പ്രാക്ടിക്കൽ
കോട്ടയം: ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്കീം - 2023 അഡ്മിഷൻ െറഗുലർ, 2021, 2022 അഡ്മിഷനുകൾ ഇംപ്രൂവ്മെൻറ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ വൈവ, പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്മെൻറ്, ഫാഷൻ ടെക്നോളജി, ഫാഷൻ ടെക്നോളജി ആൻഡ് മർച്ചൻഡൈസിങ് (2023 അഡ്മിഷൻ െറഗുലർ, 2021, 2022 അഡ്മിഷനുകൾ ഇംപ്രൂവ്മെൻറ്, 2018-2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 12 മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
കഴിഞ്ഞ ഡിസംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2023 അഡ്മിഷൻ െറഗുലർ, 2021, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2018-2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് നാലുമുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2015, 2016 അഡ്മിഷൻ റീഅപ്പിയറൻസ്, 2013, 2014 അഡ്മിഷനുകൾ മേഴ്സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക്(2015 മുതൽ 2018 അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2014 അഡ്മിഷൻ മേഴ്സി ചാൻസ് - സെപ്റ്റംബർ 2023) പരീക്ഷയിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസ് മോഡൽ 3 (ഡബിൾ മെയിൻ) കോഴ്സിന്റെ രണ്ടു പേപ്പറുകൾ ഉൾപ്പെടുത്തി. പരീക്ഷകൾ ഫെബ്രുവരി 14, 23 തീയതികളിൽ നടക്കും. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പിഎച്ച്.ഡി: 14നകം റിപ്പോർട്ട് ചെയ്യണം
തേഞ്ഞിപ്പലം: അറബിക് പഠനവിഭാഗത്തിൽ ഒഴിവുള്ള പിഎച്ച്.ഡി സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള വിഷയാവതരണവും ഇന്റർവ്യൂവും ഫെബ്രുവരി 16നു ശേഷം നടക്കും. പിഎച്ച്.ഡി 2023 റാങ്ക് ലിസ്റ്റിലുള്ളവർക്ക് 14 വരെ ഡിപ്പാർട്മെന്റിൽ റിപ്പോർട്ട് ചെയ്യാം. മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും സഹിതം അപേക്ഷിക്കണം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിവിധ യു.ജി നവംബർ 2023 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് നാലിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം മാർച്ച് നാലിന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന ഫലം
നാലാം സെമസ്റ്റർ എം.കോം (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
രണ്ട്, നാല് സെമസ്റ്റർ എം.കോം (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എം.ബി.എ ജനുവരി 2023 റെഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.