അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വകുപ്പ്, വിദൂര വിദ്യാഭ്യാസ വിഭാഗം, കമ്പ്യൂട്ടർ സെന്റർ എന്നിവിടങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മാർച്ച് നാലിന് സർവകലാശാല ഭരണസിരാകേന്ദ്രത്തിലാണ് അഭിമുഖം. രാവിലെ 9.30ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റർ എം.സി.എ (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 28 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി സൈക്കോളജി (സി.ബി.സി.എസ്.എസ് 2020 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 26, 27 തീയതികളിൽ നടക്കും. കേന്ദ്രം: എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട്.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് സെപ്റ്റംബർ 2021 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ എം.എസ്.സി മാത്തമാറ്റിക്സ് രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
തൃശൂർ: ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം), മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് അഞ്ചിനകം അപേക്ഷിക്കണം.
ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 & 2022 സ്കീം), ഡിസംബറിൽ നടന്ന രണ്ടാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, 2024 ജനുവരിയിൽ നടന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പിക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് ഏഴിനകം അപേക്ഷിക്കണം.
പരീക്ഷ ടൈംടേബ്ൾ
ഫെബ്രുവരി 27ന് തുടങ്ങുന്ന രണ്ടാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2012 സ്കീം) പ്രാക്ടിക്കൽ, ഏപ്രിൽ ഒന്നിന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
കോട്ടയം: മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം -2022 അഡ്മിഷൻ റെഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ) പരീക്ഷകൾ മാർച്ച് 21ന് ആരംഭിക്കും. മാർച്ച് ഒന്നുവരെ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. മാർച്ച് രണ്ടിന് ഫൈനോടെയും മാർച്ച് നാലുവരെ സൂപ്പർ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
അഞ്ചാം സെമസ്റ്റർ ബി.ആർക് (2021 അഡ്മിഷൻ റെഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 20ന് ആരംഭിക്കും. ഫെബ്രുവരി 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ആർക് (2019 ന് മുമ്പുള്ള അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ഫെബ്രുവരി 26 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫെബ്രുവരി 27ന് ഫൈനോടെയും ഫെബ്രുവരി 28ന് സൂപ്പർ ഫൈനോടെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബി. ആർക് (2022 അഡ്മിഷൻ റെഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും. ഫെബ്രുവരി 26 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.