പരീക്ഷ
തേഞ്ഞിപ്പലം: സർവകലാശാല എൻജിനീയറിങ് കോളജിലെ കംബൈൻഡ് ഒന്ന് & രണ്ട് സെമസ്റ്റർ ബി.ടെക് (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 18ന് തുടങ്ങും.
ഒന്നാം സെമസ്റ്റർ രണ്ട് വർഷ ബി.പി.എഡ് (2021 പ്രവേശനം മുതൽ) നവംബർ 2023 റെഗുലർ /സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 18ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി ഡിസംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: മാർച്ച് 27ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 14 വരെയും, സൂപ്പർ ഫൈനോടെ 15 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഏപ്രിൽ 12ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് മാർച്ച് 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പ്രാക്ടിക്കൽ പരീക്ഷ
മാർച്ച് രണ്ടിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ജനുവരിയിൽ നടന്ന മെഡിക്കൽ പി.ജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന രണ്ടാം വർഷ എം.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
കോഴ്സ് മെന്റർ: അപേക്ഷ ക്ഷണിച്ചു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ ഓൺലൈൻ എം.കോം പ്രോഗ്രാമിന് കോഴ്സ് മെന്ററുടെ താൽക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇ/ബി/ടി (ഈഴവ/ബില്ലവ/തിയ്യ) വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരുവർഷത്തേക്കാണ് നിയമനം. കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.കോം, യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് (യു.ജി.സി ഒ.ഡി.എൽ, ഒ.എൽ റെഗുലേഷൻ 2020 മാനദണ്ഡങ്ങൾക്ക് വിധേയം) അപേക്ഷിക്കാം. പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43,750 രൂപയാണ് വേതനം. പ്രായപരിധി 2024 ജനുവരി ഒന്നിന് 50 വയസ്സ്. താൽപര്യമുള്ളവർ വിജ്ഞാപനത്തീയതി മുതൽ 10 ദിവസത്തിനകം coe@mgu.ac.in ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷകൾക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ ബി.പി.എഡ് (2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2016, 2017, 2018, 2019 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 20ന് ആരംഭിക്കും. മാർച്ച് അഞ്ചുവരെ ഫീസടച്ച് പരീക്ഷക്ക് അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാംസെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽഎൽ.ബി (2021 അഡ്മിഷൻ റെഗുലർ, 2018, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി), ത്രിവത്സര എൽഎൽ.ബി (2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 26 മുതൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാംസെമസ്റ്റർ ബി.പി.ഇ.എസ് (2022 അഡ്മിഷൻ റെഗുലർ, 2016-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് -ആഗസ്റ്റ് 2023) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് മാർച്ച് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. സെപ്റ്റംബറിൽ നടത്തിയ രണ്ടാംസെമസ്റ്റർ ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും 2020 അഡ്മിഷൻ സപ്ലിമെന്ററി - പുതിയ സ്കീം),(2015-2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2013-2014 അഡ്മിഷൻ മേഴ്സി ചാൻസ് - പഴയ സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.