പരീക്ഷ മാറ്റി
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളിൽ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബി.ടി.എച്ച്.എം (സി.ബി.സി.എസ്.എസ് & സി.യു.സി.ബി.സി.എസ്.എസ് -യു.ജി 2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു യു.ജി പരീക്ഷകൾക്ക് മാറ്റമില്ല.
പി.എച്ച്.ഡി പ്രാഥമിക യോഗ്യത പരീക്ഷ
ജൂലൈ 2022/ ഡിസംബർ 2022/ ജൂലൈ 2023/ ഡിസംബർ 2023 പി.എച്ച്.ഡി പ്രാഥമിക യോഗ്യത പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 25 വരെയും 125 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ ഒന്ന് മുതൽ ലഭ്യമാകും. പേപ്പർ I (റിസർച് മെത്തഡോളജി), പേപ്പർ III (റിസർച് ആൻഡ് പുബ്ലിക്കേഷൻ എത്തിക്സ്), പേപ്പർ II (ഇലക്ടീവ്) പരീക്ഷകൾ യഥാക്രമം ജൂൺ 11, 12, 13 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് മേയ് 27 മുതൽ ലഭ്യമാകും. ഡിസംബർ 2022/ ജൂലൈ 2023/ ഡിസംബർ 2023 പേപ്പർ II (ഇലക്ടീവ്) പരീക്ഷ തീയതി പിന്നീടറിയിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് (2012 സ്കീം - 2014 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 15ന് തുടങ്ങും.
പരീക്ഷാഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റർ എം.എ മലയാളം (സി.ബി.സി.എസ്.എസ് 2019, 2020 & 2021 പ്രവേശനം) നവംബർ 2022/ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സി.ബി.സി.എസ്.എസ്-പി.ജി) നവംബർ 2023 റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് (സി.സി.എസ്.എസ്) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ നവംബർ 2023 (2021 പ്രവേശനം), നവംബർ 2022 (2019 & 2020 പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (സി.ബി.സി.എസ്.എസ്) നവംബർ 2023 റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഓൺലൈൻ കോഴ്സുകൾ
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിങ് നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷൽ പർപസ് - ആയുർവേദ എന്നിവയാണ് കോഴ്സുകൾ. പ്രായപരിധിയില്ല.
ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളത്തിന്റെ ഫീസ് 2000 രൂപ. ഏപ്രിൽ 15 മുതൽ ഓൺലൈനായി അപേക്ഷിക്കാം. മേയ് 27ന് ആരംഭിക്കും. ഒക്ടോബര് 15ന് അവസാനിക്കും. ഓൺലൈനായി അപേക്ഷിക്കാൻ: www.ssus.ac.in/scol. സാൻസ്ക്രിറ്റ് ഫോർ സ്പെഷൽ പർപസ് ആറുമാസ കോഴ്സ് ആരോഗ്യ സർവകലാശാലയിലെ ആയുർവേദ അധ്യാപകർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ: www.ssus.ac.in/scol
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.