സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

എം.​ജി

എം.ജിയിൽ പി.ജി; മേയ് അഞ്ചുവരെ അപേക്ഷിക്കാം

കോ​ട്ട​യം: എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ര്‍സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലും ന​ട​ത്തു​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ 2024 അ​ക്കാ​ദ​മി​ക് വ​ര്‍ഷം പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന സ​യ​പ​രി​ധി മേ​യ് അ​ഞ്ചു​വ​രെ നീ​ട്ടി. എം.​എ, എം.​എ​സ് സി, ​എം.​ടി.​ടി.​എം, എ​ല്‍എ​ല്‍.​എം എം.​എ​ഡ്, എം.​പി.​ഇ.​എ​സ്, എം.​ബി.​എ പ്രോ​ഗ്രാ​മു​ക​ളിലാണ് പ്ര​വേ​ശ​നം. അ​വ​സാ​ന വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം. പ്രോ​ഗ്രാ​മു​ക​ള്‍, യോ​ഗ്യ​ത, പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍, സീ​റ്റു​ക​ളു​ടെ എ​ണ്ണം, പ​രീ​ക്ഷ ഷെ​ഡ്യൂ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ https://cat.mgu.ac.in/എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 17, 18 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. എം.​ബി.​എ ഒ​ഴി​കെ​യു​ള്ള പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്​ https://cat.mgu.ac.in/ വെ​ബ്സൈ​റ്റ് വ​ഴി​യും എം.​ബി.​എ​ക്ക്​ https://admission.mgu.ac.in സൈ​റ്റ്​ വ​ഴി​യു​മാ​ണ് അ​പേ​ക്ഷ ന​ല്‍കേ​ണ്ട​ത്. ഫോ​ണ്‍: 0481 2733595. എം.​ബി.​എ പ്രോ​ഗ്രാ​മി​ന്‍റെ വി​വ​ര​ങ്ങ​ള്‍ക്ക്​: 0481 2733367.

ഓ​ണ്‍ലൈ​ന്‍ എം.​ബി.​എ; ഇ​ന്നു​കൂ​ടി അ​പേ​ക്ഷി​ക്കാം

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഓ​ണ്‍ലൈ​ന്‍ എം.​ബി.​എ​യു​ടെ ആ​ദ്യ ബാ​ച്ചി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. 50 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍ക്കോ​ടെ ബി​രു​ദ​മോ അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഉ​ള്ള​വ​ര്‍ക്ക് അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ര്‍ പ്രോ​ഗ്രാ​മി​ന്​ തു​ല്യ​മാ​യി യു.​ജി.​സി അം​ഗീ​ക​രി​ച്ച എം.​ബി.​എ​ക്ക്​ എ.​ഐ.​സി.​ടി​ഇ​ അം​ഗീ​കാ​ര​വു​മു​ണ്ട്. പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​വി​ല്ല. പ​ഠ​ന​കാ​ല​ത്ത് ഒ​രു​ഘ​ട്ട​ത്തി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. വെ​ബ്സൈ​റ്റ്: www.mgu.ac.in) ഫോ​ണ്‍: 8547992325.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: മേ​യ് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ന​ൽ ബി.​എ.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ 17 വ​രെ​യും പി​ഴ​യോ​ടെ 19 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മേ​യ് 13ന്​ ​തു​ട​ങ്ങു​ന്ന എം​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട്-I സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ എ​ട്ട്​ മു​ത​ൽ 18 വ​രെ​യും പി​ഴ​യോ​ടെ 20 വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ 22 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന അ​വ​സാ​ന വ​ർ​ഷ എം.​ഡി/ എം.​എ​സ് ആ​യു​ർ​വേ​ദ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2012 & 2016 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പി​ന്‌ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ ആ​റി​ന​കം അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.