തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെന്ററുകളിലെ ബി.പി.ഇ ഇന്റഗ്രേറ്റഡ്, ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷനിലെ ബി.പി.എഡ്, ബി.പി.ഇ ഇന്റഗ്രേറ്റഡ് പ്രവേശനത്തിനുള്ള പൊതുപരീക്ഷക്ക് ജൂൺ 17ന് വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ജനറല്‍ വിഭാഗക്കാര്‍ക്ക് 580 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 255 രൂപയുമാണ് അപേക്ഷഫീസ്. മാര്‍ച്ച് 21 ലെ വിജ്ഞാപന പ്രകാരം ബി.പി.എഡിന് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പ്രവേശനപരീക്ഷ ബി.പി.ഇ ഇന്റഗ്രേറ്റഡ് 29നും ബി.പി.എഡ് ജൂലൈ നാലിനും നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷഫീസ്. രജിസ്ട്രേഷനും പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും മറ്റു വിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017, 2660600.
രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി) ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
തൃശൂർ: ജൂലൈ 10ന് തുടങ്ങുന്ന മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് ജൂൺ 12 മുതൽ 22 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂൺ 19ന് തുടങ്ങുന്ന രണ്ടാം വർഷ ബാച്ച്ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി ഡിഗ്രി സപ്ലിമെന്ററി (2020 സ്കീം) പ്രാക്ടിക്കൽ, 19, 20 തീയതികളിൽ നടക്കുന്ന അഞ്ചാം വർഷ ഫാംഡി/രണ്ടാം വർഷ ഫാംഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, 21, 22 തീയതികളിൽ നടക്കുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പ്രാക്ടിക്കൽ, ജൂലൈ 12 മുതൽ 20 വരെ നടക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് -II റെഗുലർ/സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.