പിഎച്ച്.ഡി എന്‍ട്രന്‍സ് വിഭാഗത്തില്‍പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെയും അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലെയും ഗൈഡുമാര്‍ അവരവരുടെ കീഴിലുള്ള ഒഴിവുകള്‍ കോളജ്/ഡിപ്പാർട്മെന്റ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനും ബന്ധപ്പെട്ട വകുപ്പുതലവന്മാര് അംഗീകരിച്ച് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി.
അഫിലിയേറ്റഡ് കോളജുകളില്‍ 2023-24 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസരം ജൂലൈ നാലിന് വൈകീട്ട് അഞ്ച് വരെ നീട്ടി. പ്രവേശന വിജ്ഞാപനം, േപ്രാസ്പെക്ടസ് എന്നിവ പ്രവേശനവിഭാഗം വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017, 2660600.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ്വെയര് െഡവലപ്മെന്റ് നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റർ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 11 വരെ അപേക്ഷിക്കാം.
തിരുവനന്തപുരം: കേരള സർവകലാശാല പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ജൂലൈ ഒന്നു മുതൽ 15 വരെ റിസർച്ച് പോർട്ടൽ (www.research.keralauniversity.ac.in
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ) ജൂലൈ 2023 ഡിഗ്രി പരീക്ഷ ജൂലൈ 18ന് ആരംഭിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ (ത്രിവത്സര) എൽഎൽ.ബി, എട്ടാം സെമസ്റ്റർ (പഞ്ചവത്സര) എൽഎൽ.ബി, രണ്ടാം സെമസ്റ്റർ (ത്രിവത്സര) എൽഎൽ.ബി., ആറാം സെമസ്റ്റർ (പഞ്ചവത്സര) എൽഎൽ.ബി, മൂന്നാം സെമസ്റ്റർ (ത്രിവത്സര) എൽഎൽ.ബി., ഏഴാം സെമസ്റ്റർ (പഞ്ചവത്സര) എൽഎൽ.ബി. (പ്രയർ ടു 2011 2012 അഡ്മിഷൻ - സെമസ്റ്റർ സിസ്റ്റം), മേഴ്സി ചാൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 15നകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
കണ്ണൂർ: 2023-24 വർഷത്തെ കണ്ണൂർ സർവകലാശാല ടീച്ചർ എജുക്കേഷൻ സെന്ററുകളിലേക്കുള്ള സ്പോർട്സ് ക്വോട്ട അഡ്മിഷന് അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ സമർപ്പിച്ച ബി.എഡ് അപേക്ഷയുടെ പകർപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 10നകം മാങ്ങാട്ടുപറമ്പിലെ കായിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടറുടെ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
ഒന്നാം സെമസ്റ്റർ ബി.എ/ബി.കോം/ബി.ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷ ഓൺലൈനായി ജൂലൈ 11നു വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും.
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ സമയപരിധി ചൊവ്വാഴ്ച രാത്രി 11.55വരെ നീട്ടി.എം.ജി ബിരുദ ഏകജാലക പ്രവേശനത്തിൽ കമ്യൂണിറ്റി മെറിറ്റ് ക്വോട്ടയുടെ ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
തൃശൂർ: ജൂലൈ 24ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷക്ക് ജൂൺ 27 മുതൽ ജൂലൈ 10 വരെയും ഫൈനോടെ 12 വരെയും സൂപ്പർ ഫൈനോടെ 13 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ 24ന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി െറഗുലർ/സപ്ലിമെന്ററി (2017 സ്കീം) പരീക്ഷക്ക് ജൂലൈ ഏഴ് വരെയും ഫൈനോടെ 11 വരെയും സൂപ്പർ ഫൈനോടെ 13 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂലൈ മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ നടക്കുന്ന ഒന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
ജൂലൈ 10ന് തുടങ്ങുന്ന രണ്ടാം വര്‍ഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) തിയറി പരീക്ഷകേന്ദ്രങ്ങളിലുള്ള മാറ്റം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.