സാങ്കേതിക സർവകലാശാല: പരീക്ഷ കേന്ദ്ര മാറ്റം ഈ തവണ ഇല്ല

തിരുവനന്തപുരം: ഈ വർഷം നടത്തുന്ന പരീക്ഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രമാറ്റം ഈ തവണ അനുവദിക്കില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചു. കോഴ്സ് പൂർത്തിയാക്കിയ ശേഷവും സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്ര മാറ്റം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചെങ്കിലും നടപ്പിലാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് പരീക്ഷാ കേന്ദ്രം നൽകേണ്ടതില്ലെന്ന് സർവകലാശാല തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള പുനർമൂല്യനിർണയ റീഫണ്ട് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാകും. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് ഈ തുക റീഫണ്ട് ചെയ്യുന്നത്. സെമസ്റ്റർ പരീക്ഷയിൽ വിജയിച്ചാലും ഇന്റേണൽ മാർക്ക് കുറവായതിനാൽ പരീക്ഷകളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്കാണ് "ലോ പാസ് ഗ്രേഡ്" നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തീരുമാനിക്കുമെന്ന് സർവകലാശാല അറിയിച്ചു.

സർവകലാശാല എല്ലാമാസവും നടത്തുന്ന അദാലത്ത് വ്യാഴാഴ്ച നടന്നു. അഞ്ഞൂറിലേറെ പരാതികളാണ് ഇത്തവണ പരിഗണിച്ചത്.

Tags:    
News Summary - University of Technology: There is no change of examination center this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.