എം.ബി.എ സീറ്റൊഴിവ്
തേഞ്ഞിപ്പലം: സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട്ടുള്ള സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ എം.ബി.എ റെഗുലര്‍ കോഴ്സ് സംവരണ സീറ്റ് ഒഴിവുണ്ട്. കെ.മാറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 9496289480.
കോണ്ടാക്ട് ക്ലാസ്
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികള്‍ക്ക് വിവിധ സെന്ററുകളിലായി സെപ്റ്റംബര്‍ 23, 24, 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച കോണ്ടാക്ട് ക്ലാസുകള്‍ യഥാക്രമം നവംബര്‍ നാല്, അഞ്ച്, 11, 12 തീയതികളില്‍.
പരീക്ഷ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് ഏപ്രില്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.നിയമപഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍എല്‍.എം ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ബി.വോക് ഓര്‍ഗാനിക് ഫാമിങ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ അപേക്ഷ നാലുവരെ. ഒന്നാം സെമസ്റ്റര്‍ ബി.കോം -എല്‍എല്‍.ബി (ഓണേഴ്സ്) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ, എം.കോം, എം.എസ്.സി ഏപ്രില്‍ 2022, 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ അപേക്ഷ നാലുവരെ. നാലാം സെമസ്റ്റര്‍ എം.എ മ്യൂസിക് ഏപ്രില്‍ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആറുവരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ ഒമ്പതു വരെയും 180 രൂപ പിഴയോടെ 13 വരെയും 25 മുതൽ അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ആർക് ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ആറിന് തുടങ്ങും.രണ്ടാം സെമസ്റ്റര്‍ എം.വോക് മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്നോളജി, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 17ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.ബി.എ ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നു മുതല്‍ അഞ്ചു വരെ സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ നാലിന് ആരംഭിക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ പരീക്ഷക്ക് നവംബർ 20 വരെ രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 22 വെരയും 335 രൂപ സൂപ്പർ ഫൈനോടെ 24 വെരയും രജിസ്ട്രേഷൻ നടത്താം.
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ പരീക്ഷക്ക് നവംബർ 16 വരെ രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 18 വെരയും 335 രൂപ സൂപ്പർ ഫൈനോടെ 20 വെരയും രജിസ്റ്റർ ചെയ്യാം. ഡിസംബർ ആറിനാരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) പരീക്ഷക്ക് നവംബർ മൂന്നു മുതൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 17 വെരയും 335 രൂപ സൂപ്പർ ഫൈനോടെ 18 വെരയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷഫലം
സെപ്റ്റംബറിൽ നടത്തിയ ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുെടയും സ്കോർ ഷീറ്റിെന്റയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന നവംബർ നാലിനകം ഓൺലൈനായി അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.