തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ തൊഴിൽ മേഖലകളുമായി കോർത്തിണക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിർദേശപ്രകാരം നടപ്പാക്കുന്ന ദേശീയ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള കോഴ്സുകൾ ഇൗ വർഷം ആദ്യഘട്ടമായി 66 ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറികളിൽ നടപ്പാക്കും. വിജ്ഞാപനം പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചു. ഒാൺലൈനായി 21ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.
കോഴ്സും നടത്തിപ്പും
നടപ്പാക്കുന്ന 66 ഗവ. വി.എച്ച്.എസ്.ഇകളിൽ നിലവിലെ കോഴ്സുകൾ പിൻവലിക്കും. അവശേഷിക്കുന്ന 323 വി.എച്ച്.എസ്.ഇകളിൽ അടുത്തഘട്ടത്തിൽ നടപ്പിലാക്കും. ഇവിടങ്ങളിൽ ഇൗ വർഷം നിലവിലെ കോഴ്സ് തുടരും.
കോഴ്സ് ഘടന
പഠനവിഷയങ്ങൾക്ക് മൂന്ന് പാർട്ടുണ്ട്. ഒന്നും രണ്ടും പാർട്ടുകൾ എല്ലാ വിദ്യാർഥികളും പഠിക്കണം. പാർട്ട് മൂന്നിലെ ഏതെങ്കിലും ഒരു ഗ്രൂപ് വൊക്കേഷനൽ വിഷയത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. ഒാരോ ബാച്ചിലും 30 പേർക്ക് പ്രവേശനം.
പാർട്ട് 1 ഇംഗ്ലീഷ്
പാർട്ട് 2 എൻ.എസ്.ക്യു.എഫ് വൊക്കേഷനൽ സബ്ജക്ട് (തിയറി ആൻഡ് പ്രാക്ടിക്കൽ, ഒ.ജെ.ടി), എൻറർപ്രണർഷിപ് ഡെവലപ്മെൻറ് (ഇ.ഡി)
പാർട്ട് 3
ഗ്രൂപ് എ - ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്
ഗ്രൂപ് ബി - ഫിസിക്സ്, കെമിസ്ട്രി, ബയോളജി
ഗ്രൂപ് സി - ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്
ഗ്രൂപ് ഡി - ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, മാനേജ്മെൻറ്.
ഗ്രൂപ് ബി വിഭാഗത്തിൽ എൻ.എസ്.ക്യു.എഫ് സ്കീമിലെ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഒാപ്ഷനൽ വിഷയങ്ങൾക്കൊപ്പം താൽപര്യമുണ്ടെങ്കിൽ ഗണിതം അധികമായി എടുക്കാം. ഇവർക്ക് മെഡിക്കൽ/ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുകയും ചെയ്യാം. അതിനായി ‘സ്കോൾ കേരള’യിൽ രജിസ്റ്റർ ചെയ്യുകയും കോൺടാക്ട് ക്ലാസിൽ പെങ്കടുക്കുകയും തുടർമൂല്യനിർണയ സ്കോർ നേടുകയും ചെയ്യാം.
തൊഴിൽ
12 തൊഴിലുകളാണ് (ജോബ് റോൾ) കേരളത്തിെൻറ സാഹചര്യത്തിനനുസരിച്ച് നടപ്പാക്കുന്നത്. ഇതിെൻറ പാഠപുസ്തകങ്ങളും മറ്റ് സാമഗ്രികളും എൻ.സി.ഇ.ആർ.ടിയുടെ അനുബന്ധ സ്ഥാപനമായ പണ്ഡിറ്റ് സുന്ദർലാൽ ശർമ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൊക്കേഷനൽ എജുക്കേഷൻ (പി.എസ്.എസ്.സി.െഎ.വി.ഇ) ആണ് തയാറാക്കിയത്.
പഠനമാധ്യമം
ഇംഗ്ലീഷ്. പരീക്ഷ മലയാളം, തമിഴ്, കന്നട ഭാഷകളിലും എഴുതാം.
യോഗ്യത
എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്നോ രാജ്യങ്ങളിൽനിന്നോ തത്തുല്യ കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. സാക്ഷരതാമിഷൻ നടത്തുന്ന എ ലെവൽ പരീക്ഷ ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ ജയിക്കാൻ മൂന്നിൽ കൂടുതൽ അവസരം എടുത്തവർക്ക് അപേക്ഷിക്കാനാവില്ല.
ഒാൺ ദ ജോബ് ട്രെയിനിങ് (ഒ.ജെ.ടി)
വിദ്യാർഥികൾ 80 മണിക്കൂർ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഒാൺ ദ ജോബ് ട്രെയിനിങ് പൂർത്തിയാക്കണം.
അപേക്ഷ
ഏകജാലകരീതിയിലുള്ള പ്രവേശനത്തിന് അപേക്ഷാഫോറം എല്ലാ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളിലും ഒാൺലൈനിലും (www.hscap.kerala.gov.in, www.vhscap.kerala.gov.in) ലഭ്യമാകും. ഏത് എൻ.എസ്.ക്യു.എഫ് സ്കീമിലുള്ള ഹയർസെക്കൻഡറി സ്കൂളിലെയും മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷകൻ ഇതേ സ്കീമിലുള്ള സ്കൂളിൽ അപേക്ഷിച്ചാൽ മതി. ഏകജാലകരീതിയിൽ പ്രവേശനം തേടുന്നവർ ഒന്നിൽ കൂടുതൽ അപേക്ഷ നൽകാൻ പാടില്ല.
അലോട്ട്മെൻറ്
ഹയർസെക്കൻഡറി ഏകജാലക പ്രവേശനരീതിക്ക് സമാനമാണ് എൻ.എസ്.ക്യു.എഫ് അലോട്ട്മെൻറും. www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്പോർട്ടലുകൾ വഴി ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
മൂന്ന് അലോട്ട്മെൻറുകൾ അടങ്ങിയതാണ് മുഖ്യഅലോട്ട്മെൻറ്. വെബ്പോർട്ടിലുകളിൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെടാത്തവർ അടുത്ത അലോട്ട്മെൻറിനായി കാത്തിരിക്കണം. ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെട്ടവർക്ക് ഇഷ്ട സ്കൂളിലോ ഇഷ്ട കോഴ്സിനോ പ്രവേശനം ലഭിക്കാതിരുന്നാൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. യോഗ്യതാ രേഖകൾ സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിച്ചാൽ താൽക്കാലിക പ്രവേശനം ലഭിക്കും. എന്നാൽ, ഒന്നാം ഒാപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിച്ചവർ നിർബന്ധമായും സ്ഥിര പ്രവേശനം നേടണം. ഫീസടച്ച് പ്രവേശനം നേടാത്തപക്ഷം അവസരം നഷ്ടപ്പെടുകയും മറ്റ് ഒാപ്ഷനുകൾ റദ്ദാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.