തിരുവനന്തപുരം: 2020 വർഷത്തെ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ മാർക്ക് ലിസ്റ്റ് ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു. രേഖകൾ സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കർ. http://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സെറ്റിൽ പ്രവേശിച്ച് sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ് വേഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ്വേഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം.
വൊക്കേഷനൽ ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റ് ഡിജിലോക്കറിൽ ലഭ്യമാകുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം "(Get Issued Documents' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽനിന്ന് ''Board of Vocational Higher Secondary Examinations" െതരഞ്ഞെടുക്കുക. തുടർന്ന് Vocational Higher Secondary സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും പരീക്ഷാ ടൈപ്പും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം പിന്തുടർന്നാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി മാർക്ക് ലിസ്റ്റ് ലഭ്യമാകും.
ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന ഐ.ടി മിഷെൻറ സിറ്റിസൺ കാൾ സെൻറർ നമ്പർ: 1800-4251-1800 ( ടോൾഫ്രീ), 155300. (ബി.എസ്.എൻ.എൽ നെറ്റ്വർക്കിൽ നിന്ന്) 0471- 2335523 (മറ്റു നെറ്റ്വർക്കിൽ നിന്നും) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.