രാജ്യത്തെ എൻ.ഐ.ടികൾ., ഐ.ഐ.ഐ.ടി.കൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ ബിരുദ എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള (ബി.ഇ./ബി.ടെക്) പ്രവേശനത്തിനായി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ 2024ന് അപേക്ഷ ക്ഷണിച്ചു. 2024-25 അക്കാദമിക സെഷനിലേക്കുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷ രണ്ടു സെഷനിലായാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്നത്. സെഷൻ ഒന്ന് 2024 ജനുവരിയിലും സെഷൻ രണ്ട് ഏപ്രിലിലും നടക്കും. https://jeemain.nta.ac.in/ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഒരു സെഷനിലേക്കോ രണ്ട് സെഷനുകളിലേക്ക് ഒരുമിച്ചോ (സെഷൻ 1, സെഷൻ 2) അപേക്ഷിക്കാം. സെഷൻ ഒന്നിന് 2023 നവംബർ 01 മുതൽ 2023 നവംബർ 30 വരെ (രാത്രി 09:00 വരെ) അപേക്ഷ നൽകാം. നവംബർ 30 രാത്രി 11.50 വരെ പരീക്ഷ ഫീസടക്കാം. ജനുവരി 24 മുതൽ ഫെബ്രുവരി ഒന്നുവരെ പരീക്ഷ നടത്തും. പരീക്ഷ നടക്കുന്ന നഗരങ്ങൾ ജനുവരി രണ്ടാം ആഴ്ച പ്രഖ്യാപിക്കും. പരീക്ഷ തീയതിക്ക് മൂന്നു ദിവസം മുമ്പ് എൻ.ടി.എ വെബ് സൈറ്റിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ തീയതി, ഷിഫ്റ്റ് കേന്ദ്രം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും.
മലയാളം ഇംഗ്ലീഷ്, ഹിന്ദി, കന്നട ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാം. പേപ്പറുകൾ, സ്കീം, സമയം, യോഗ്യത, മറ്റ് വിവരങ്ങൾ https://jeemain.nta.ac.in/ ൽ ലഭ്യമാണ്. ഒരാൾ ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. ഓൺലൈൻ അപേക്ഷ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പരും തങ്ങളുടേതോ രക്ഷിതാക്കളുടെയോ രക്ഷിതാക്കളുടെയോ മാത്രമാണെന്ന് ഉറപ്പാക്കണം. എല്ലാ ആശയവിനിമയങ്ങളും രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിലോ മൊബൈൽ നമ്പറിലോ മാത്രമായിരിക്കും. അപേക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ, 011 - 40759000/011 - 69227700 എന്ന നമ്പരിൽ ബന്ധപ്പെടുകയോ jeemain@nta.ac.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ ചെയ്യാം. അപ്ഡേറ്റുകൾകൾ www.nta.ac.in, https://jeemain.nta.ac.in/ ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.