സ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) കേന്ദ്ര സർവിസിലേക്ക് സിവിൽ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ജൂനിയർ എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നു. ഗ്രൂപ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽപെടുന്ന തസ്തികയുടെ ശമ്പളനിരക്ക് 35,400-1,12,400 രൂപ. ആകെ 1324 ഒഴിവുകളാണുള്ളത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ; ജൂനിയർ എൻജിനീയർ സിവിൽ 431, ഇലക്ട്രിക്കൽ & മെക്കാനിക്കൽ 55; കേന്ദ്ര പൊതുമരാമത്ത് വകുപ്പ്-സിവിൽ 421, ഇലക്ട്രിക്കൽ 124; സെൻട്രൽ വാട്ടർ കമീഷൻ-സിവിൽ 188, മെക്കാനിക്കൽ 23; ഫരാക്ക ബാരേജ് പ്രോജക്ട്-സിവിൽ 15, മെക്കാനിക്കൽ 6; മിലിട്ടറി എൻജിനീയർ സർവിസസ്-സിവിൽ 29, ഇലക്ട്രിക്കൽ & മെക്കാനിക്കൽ 18; പോർട്സ് ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് (അന്തമാൻ, ലക്ഷദ്വീപ് ഹാർബർ വർക്സ്)-സിവിൽ 7, മെക്കാനിക്കൽ 1; നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ-സിവിൽ 4, ഇലക്ട്രിക്കൽ 1, മെക്കാനിക്കൽ 1. വാട്ടർ റിസോഴ്സസ് വകുപ്പ്-റിവർ ഡെവലപ്മെന്റ് ആൻഡ് ഗംഗ റീജുവനേഷൻ (ബ്രഹ്മപുത്ര ബോർഡ്) എന്നിവിടങ്ങളിലെ ഒഴിവുകൾ പിന്നീട് അറിയിക്കുന്നതാണ്. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയും പ്ലാനിങ്/എക്സിക്യൂഷൻ/മെയ്ന്റനൻസിൽ രണ്ടുവർഷത്തെ വർക്ക് എക്സ്പീരിയൻസും. ചില വകുപ്പ്/സർവിസുകളിലേക്ക് ത്രിവത്സര എൻജിനീയറിങ് (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ) ഡിപ്ലോമക്കാർക്ക് (പ്രവൃത്തിപരിചയം ആവശ്യമില്ല) അപേക്ഷിക്കാം. പ്രായപരിധി 1.8.2023ൽ 30/32. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 16 വരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കും. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ പരീക്ഷകേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.