സ്റ്റാഫ് സെലക്ഷൻ കമീഷൻ കർണാടക, കേരള റീജ്യനുകളിലേക്ക് വിവിധ തസ്തികകളിലായി 183 ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന തസ്തികകളിലാണ് നിയമനം:
അസിസ്റ്റൻറ് (ലീഗൽ): മൂന്ന് ഒഴിവ്, ജൂനിയർ എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്: 106 ഒഴിവ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -I: ഒരു ഒഴിവ്, ഫാം മാനേജർ: മൂന്ന് ഒഴിവ്, ജൂനിയർ എൻജിനീയർ: ഒരു ഒഴിവ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്: ഏഴ് ഒഴിവ്, ടെക്സ്റ്റൈൽ ഡിസൈനർ: ഒരു ഒഴിവ്, ടെക്നിക്കൽ സൂപ്രണ്ട് (വീവിങ്): ഒരു ഒഴിവ്, ഒാഫിസ് സൂപ്രണ്ട്: ആറ് ഒഴിവ്, ഇൻസ്ട്രക്ടർ (മറൈൻ എൻജിനീയറിങ്): ഒരു ഒഴിവ്, ടെക്നിക്കൽ ക്ലർക് (ഇക്കണോമിക്സ്): ഒരു ഒഴിവ്, ഫീൽഡ്മാൻ: മൂന്ന് ഒഴിവ്, ഫോർമാൻ (ഹോർട്ടികൾചർ): രണ്ട് ഒഴിവ്, അസിസ്റ്റൻറ് ഡിസൈനർ: 10 ഒഴിവ്, ഡെപ്യൂട്ടി റെയ്ഞ്ചർ: ആറ് ഒഴിവ്, അസിസ്റ്റൻറ് എൻജിനീയർ: മൂന്ന് ഒഴിവ്, ജൂനിയർ കെമിസ്റ്റ്: മൂന്ന് ഒഴിവ്, മെഡിക്കൽ അറ്റൻഡൻറ്: 14 ഒഴിവ്, ലേഡി മെഡിക്കൽ അറ്റൻഡൻറ്: എട്ട് ഒഴിവ്, ലബോറട്ടറി അസിസ്റ്റൻറ്: രണ്ട് ഒഴിവ്, ടെക്നിക്കൽ അസിസ്റ്റൻറ്: ഒരു ഒഴിവ്.
100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
ht t p : / / s s co n line . n ic . in എന്ന വിലാസത്തിൽ അപേക്ഷിക്കുകയും അപേക്ഷയുടെ പ്രിൻറ്ഒൗട്ട് രേഖകൾ സഹിതം ബന്ധപ്പെട്ട എസ്.എസ്.സി റീജനൽ ഒാഫിസിൽ എത്തിക്കുകയും വേണം. (The Regional Director, Staff Selection Commission, Karnataka Kerala Region, 1st Floor, E‟ Wing, Kendriya Sadan, Koramangala, BENGALURU - -560 034). അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂൺ ഏഴ്. കൂടുതൽ വിവരങ്ങൾക്ക് http://ssckkr.kar.nic.in/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.