തിരുവനന്തപുരം: തിരുവനന്തപുരം സി.ഇ.ടി. എന്‍ജിനീയറിങ് കോളജില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ എന്‍ജിനീയറിങ് ശാഖകളില്‍ ബി.ടെക്/ബി.ഇക്ക് പുറമെ എം.ടെക്/എം.ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/എം.സി.എ (ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ഒന്നാം ക്ലാസ്) അല്ലെങ്കില്‍ ഒന്നാം ക്ലാസ് എംഎസ്സിയോടൊപ്പം എ.ഐ.സി.റ്റി.ഇ/യു.ജി.സി അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുള്ള അധ്യാപനപരിചയം.
ആര്‍കിെടക്ചര്‍ വിഭാഗത്തിന് ബി.ആര്‍ക്/എം.ആര്‍ക്/എം.പ്ലാന്‍ എന്നിവയില്‍ ഒന്നാം ക്ലാസ് / തത്തുല്യ യോഗ്യത. സാനിട്ടറി കെമിസ്ട്രി, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി.എസ്സി/ബി.എക്ക് പുറമേ എം.എസ്സി/എം.എ (ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ഒന്നാം ക്ലാസ്) യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
എഴുത്തുപരീക്ഷ േമയ് 14ന്. അപേക്ഷ www.cet.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.