കോഴിക്കോട്: 2017 മാർച്ച്, ഏപ്രിലിലെ പ്ലസ് ടു പരീക്ഷകളിൽ (എച്ച്.എസ്.ഇ/ടി.എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ -ഫുൾ എ പ്ലസ്, സി.ബി.എസ്.ഇ XII-ഫുൾ എ വൺ, െഎ.സി.എസ്.ഇ -90 ശതമാനം) ഉന്നതവിജയം കരസ്ഥമാക്കിയ കേരളത്തിലെ മുസ്ലിം വിദ്യാർഥികളിൽനിന്നും പി.എം ഫൗണ്ടേഷൻ അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ വിദ്യാർഥികൾ www.pmfonline.org വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കുക.
കൂടാതെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ 30 വിദ്യാർഥികളെങ്കിലും പരീക്ഷക്ക് ഇരുന്നതും എല്ലാ വിഷയങ്ങൾക്കും ബി. ഗ്രേഡിൽ കൂടുതൽ മാർക്കോടെ മുഴുവൻ വിദ്യാർഥികളും വിജയിച്ചതുമായ മുസ്ലിം മാനേജ്മെൻറ് സ്കൂളുകൾക്കും എല്ലാവരും വിജയിച്ച മുസ്ലിം ഒാർഫനേജ് സ്കൂളുകൾക്കുമുള്ള പി.എം ഫൗണ്ടേഷൻ അവാർഡുകളിലേക്കുള്ള അപേക്ഷകളും ക്ഷണിക്കുന്നു. പരീക്ഷ ബോർഡ് നൽകുന്ന റിസൾട്ട് ഷീറ്റിെൻറ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.pmfonline.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.