കേന്ദ്ര ശാസ്ത്ര^സാേങ്കതിക വകുപ്പിെൻറ കിരൺ ഡിവിഷൻ ഏർപ്പെടുത്തിയ വിമെൻ സയൻറിസ്റ്റ് സ്കീമിെൻറ 10ാമത് ബാച്ചിലേക്കുള്ള പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വകുപ്പിനു കീഴിലെ പാറ്റൻറ് ഫെസിലിറ്റേറ്റിങ് സെൻററിെൻറയും (പി.എഫ്.സി) ടെക്നോളജി ഇൻഫർമേഷൻ ഫോർക്കാസ്റ്റിങ് അസസ്മെൻറ് കൗൺസിലിെൻറയും (ടി.െഎ.എഫ്.എ.സി) സംയുക്താഭിമുഖ്യത്തിൽ ഇൻറലക്ച്വൽ പ്രോപർട്ടി റൈറ്റ്സിൽ ഒരു വർഷത്തെ ഒാൺ ദി ജോബ് ട്രെയിനിങ് നൽകും.
ആദ്യത്തെ ഒരു മാസം ന്യൂഡൽഹിയിലും അതിനുശേഷം ഡൽഹി, പുണെ, ചെന്നൈ, േഖാരഗ്പുർ എന്നീ കേന്ദ്രങ്ങളിലുമാണ് പരിശീലനം. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഒാൺലൈൻ പരീക്ഷയുടെ മെരിറ്റ് പരിഗണിച്ച് ഇൻറർവ്യൂ നടത്തിയാണ് സെലക്ഷൻ. ആകെ 120 സീറ്റുകളാണുള്ളത്. വിഷയാടിസ്ഥാനത്തിൽ സീറ്റുകളെ വിഭജിച്ച് നൽകിയിട്ടുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രതിമാസം 20,000 രൂപ മുതൽ 30,000 രൂപവരെ സ്റ്റൈപൻഡ് ലഭിക്കും.
യോഗ്യത: ഇന്ത്യൻ പൗരത്വമുള്ള വനിതകൾക്കാണ് അവസരം. അക്കാദമിക് മികവോടെ എം.എസ്സി/ബി.ഇ/ബി.ടെക്/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 1.1.2018ൽ 27 വയസ്സ് തികഞ്ഞിരിക്കണം. 45 വയസ്സ് കവിയാനും പാടില്ല.
കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബേസ്, കളക്ഷൻ, അനാലിസിസ്, റിപ്പോർട്ട് പ്രിപറേഷൻ തുടങ്ങിയവയിൽ പ്രാവീണ്യവും ഇൻറലക്ച്വൽ പ്രോപർട്ടി റൈറ്റ്സിൽ അടിസ്ഥാന അറിവും ഗവേഷണത്തിലും പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിലും മറ്റുമുള്ള പരിചയവും അഭികാമ്യം.
സ്ഥിരം ജോലിയുള്ളവരെയും ഇതേ സ്കീമിൽ ഇതിനുമുമ്പ് പരിശീലനം നേടിയിട്ടുള്ളവരെയും പരിഗണിക്കില്ല.
അപേക്ഷ www.pfc.org.in എന്ന വെബ്സൈറ്റിലൂടെ നിർദേശാനുസരണം ഒാൺലൈനായി ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. ജനുവരി 19വരെ അപേക്ഷ സ്വീകരിക്കും. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
www.pfc.org.in സന്ദർശിക്കുക. ഫോൺ: 011^42525802.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.