തേഞ്ഞിപ്പലം: സർവകലാശാലയുടെ ഏകജാലക ബിരുദ പ്രവേശന നാലാംഘട്ട അലോട്ട്മെൻറ് ജൂലൈ നാലിന് രാവിലെ പത്തു മുതൽ ലഭിക്കും. അലോട്ട്മെൻറ് ലഭിച്ചവർ മാൻഡേറ്ററി ഫീസായി ജനറൽ വിഭാഗം 425 രൂപയും എസ്.സി/എസ്.ടി വിഭാഗം 100 രൂപയും അടച്ച് പ്രവേശനം ഉറപ്പാക്കണം. മുമ്പ് അലോട്ട്മെൻറ് ലഭിച്ച് മാൻഡേറ്ററി ഫീസ് അടച്ചവർ വീണ്ടും അടക്കേണ്ടതില്ല. ഫീസടക്കാനുള്ള ലിങ്ക് (https://www.uoc.ac.in/) ജൂലൈ നാലിന് രാവിലെ 11 മണി മുതൽ 11ാം തീയതി വരെ ലഭ്യമാവും. നാലാം അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാർഥികളും നിർബന്ധമായും അഡ്മിറ്റ് കാർഡ് എടുത്ത് എല്ലാ രേഖകളും സഹിതം ജൂലൈ 11ന് ഉച്ചക്ക് രണ്ടിനകം അതത് കോളജിൽ പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. തുടർന്ന് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടേണ്ടവർ ആവശ്യമുള്ള ഹയർ ഓപ്ഷനുകൾ മാത്രം നിലനിർത്തണം.
ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യണം. നിലനിർത്തുന്നപക്ഷം പ്രസ്തുത ഹയർ ഓപ്ഷനിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെൻറ് ലഭിച്ചാൽ സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ച അലോട്ട്മെൻറ് നഷ്ടപ്പെടും. എല്ലാ ഹയർ ഓപ്ഷനുകളും റദ്ദാക്കാൻ നോഡൽ സെൻററുകൾ മുഖാന്തരം മാത്രമേ സാധ്യമാവുകയുള്ളൂ.
ഭിന്നശേഷി വിഭാഗത്തിലെ അലോട്ട്മെൻറ് ജൂലൈ അഞ്ചിന് രണ്ടു മണിക്ക് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.