കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശനത്തിനുള്ള ഏകജാലക ഒാൺെലെൻ രജിസ്ട്രേഷൻ ഇൗ മാസം 30ന് തുടങ്ങാൻ തീരുമാനം. ആഗസ്റ്റ് പത്തോടെ ക്ലാസുകൾ തുടങ്ങും. വിശദവിവരങ്ങൾ സർവകലാശാല പിന്നീട് അറിയിക്കും. സർവകലാശാലയുെട പഠന വകുപ്പുകളിലും വിവിധ കോളജിലുമുള്ള പി.ജി കോഴ്സുകളിലേക്കാണ് പ്രവേശനം. ഇൗ മാസം 26ന് തുടങ്ങാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടത്. എന്നാൽ, വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികളുടെ ബിരുദഫലം ഇനിയും പ്രഖ്യാപിക്കാത്തതിനാൽ രജിസ്ട്രേഷൻ തുടങ്ങുന്നത് നീട്ടുകയായിരുന്നു. െറഗുലർ വിദ്യാർഥികളുടെ ഫലം പ്രഖ്യാപിച്ചെങ്കിലും ഗ്രേഡ് കാർഡ് വിതരണം ചെയ്തിട്ടില്ല. ജൂലൈ മൂന്നു മുതൽ ഒറിജിനൽ ഗ്രേഡ് കാർഡ് കൊടുക്കും. ബുധനാഴ്ച വരെ ഗ്രേഡ് കാർഡിെൻറ പകർപ്പ് ലഭിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികളുടെ ബിരുദ ഫലം ഉടൻ പ്രഖ്യാപിക്കുമെങ്കിലും ഗ്രേഡ് കാർഡ് കിട്ടാൻ വൈകിയാൽ പി.ജി പ്രവേശന നടപടികൾ നീളാനിടയുണ്ട്. അതിനിടെ, സർവകലാശാലയിലെ ബി.എഡ് പ്രവേശന ഒാൺലൈൻ രജിസ്ട്രേഷന് ഒരാഴ്ചകൂടി സമയം നീട്ടി. രണ്ടാം തവണയാണ് തീയതി നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.