തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷ വഴി അഡ്മിഷന് നടത്തുന്ന ഡിഗ്രി, പി.ജി കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ (www.cuonline.ac.in) അപേക്ഷ ക്ഷണിച്ചു. യോഗ്യത പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പഠനവകുപ്പുകള്‍ക്ക് പുറമെ സര്‍വകലാശാല പരിധിക്ക് പുറത്തെ പ്രധാന കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടത്തും. യോഗ്യത പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാം. എന്നാല്‍ യോഗ്യത പരീക്ഷയിലെ മാര്‍ക്ക്/ഗ്രേഡ് കൂടി പ്രവേശനത്തിന് പരിഗണിക്കപ്പെടുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവര്‍ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിലേക്കായി നിര്‍ദേശിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ് ഹാജരാക്കണം. ഏപ്രില്‍ 28വരെ ഫീസ് അടച്ച്, ഏപ്രില്‍ 30വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം.
മേയ് ഏഴ് മുതല്‍ 26 വരെയാണ് പഠനവകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുക. എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ കോഴ്സിന് മൂന്ന് മണിക്കൂറും, മറ്റു കോഴ്സുകള്‍ക്ക് രണ്ട് മണിക്കൂറുമാണ് പരീക്ഷ സമയം. ഒബ്ജക്ടിവ്, ഡിസ്ക്രിപ്റ്റിവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാവും. മാര്‍ക്ക് ലിസ്റ്റ്/റാങ്ക് ലിസ്റ്റ് എന്നിവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പഠനവകുപ്പുകളില്‍ ജൂണ്‍ 18ന് ക്ലാസ് ആരംഭിക്കും.
തുടര്‍ന്ന് 60 ദിവസത്തിനകം പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. അപേക്ഷ ഫീസ്: ജനറല്‍ 350, എസ്.സി/എസ്.ടി 150. ഒറ്റത്തവണ അപേക്ഷഫീസ് അടക്കുന്നവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ 10 ഓപ്ഷനുകളിലായി ആറ് കോഴ്സുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 0494 2407016, 2407017. വെബ്സൈറ്റിലെ നിർദേശങ്ങള്‍ വ്യക്തമായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.