കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശന ഏകജാലകത്തിൽ ഒന്നാം അലോട്ട്മെൻറിൽ മാൻഡേറ്ററി ഫീസടച്ചിട്ടും അടക്കാത്തവരുെട പട്ടികയിൽപെട്ടവർക്ക് സർവകലാശാലയെ സമീപിക്കാം. സർവകലാശാലയുടെതന്നെ മറ്റു ചില അക്കൗണ്ടുകളിലേക്ക് അബദ്ധത്തിൽ ഫീസടച്ചവർക്കും മറ്റുമാണ് തിരുത്താനുള്ള അവസരം. ചില പരാതികൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ നാലാം അലോട്ട്മെൻറിൽ ഇൗ വിദ്യാർഥികളെ പരിഗണിക്കും.
ഒന്നാം അലോട്ട്മെൻറിലുൾപ്പെട്ടവരിൽ ഏഴായിരത്തോളം വിദ്യാർഥികൾ ഫീസടച്ചിട്ടില്ല. ഇതിൽ ഭൂരിഭാഗവും ബോധപൂർവം ഫീസടക്കാത്തവരാണ്. പ്ലസ് ടു പരീക്ഷഫലം പുറത്തുവന്ന് നാലാം ദിവസംതന്നെ ഏകജാലക പ്രവേശനത്തിനായി രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. അതിനാൽ മറ്റിടങ്ങളിൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവരും രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇവരിൽ പലരും ഒന്നാം അലോട്ട്മെൻറ് സമയമാകുേമ്പാഴേക്കും ആഗ്രഹിച്ച സീറ്റ് നേടി പോയതായാണ് സർവകലാശാല പ്രവേശന വിഭാഗം കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം ഒന്നാം അലോട്ട്മെൻറിൽ 25,000ത്തിലേറെ വിദ്യാർഥികളായിരുന്നു ഉൾപ്പെട്ടത്. ഇത്തവണ ഒന്നാം അലോട്ട്മെൻറിൽ 39,000 സീറ്റുകൾ അനുവദിച്ചതോടെ ഫീസടക്കാത്തവരുെട എണ്ണവും കൂടുകയായിരുന്നു. രണ്ടാംഘട്ട അലോട്ട്മെൻറ് പട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 11 മുതൽ മറ്റന്നാൾ വരെ ഫീസടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.