കോഴിക്കോട്: വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിേലക്ക് പ്രവേശന നടപടികൾ തുടങ്ങാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗതീരുമാനം. 2015 മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിെൻറ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. പിന്നീട് പ്രൈവറ്റ് രജിസ്ട്രേഷനായിട്ടായിരുന്നു കോഴ്സുകൾ നടത്തിയിരുന്നത്. വിദൂര വിദ്യാഭ്യാസം വഴി കോഴ്സിന് കഴിഞ്ഞ ജനുവരിയിൽ യു.ജി.സി അനുവദിച്ചിരുന്നു.
എല്ലാ വിദ്യാർഥികൾക്കും കോൺടാക്റ്റ് ക്ലാസ് നൽകും. അച്ചടിച്ച പഠനോപകരണങ്ങളും വിതരണം ചെയ്യും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള കൗൺസലിങ് സെൻററുകൾ െകട്ടിവെച്ച തുക തിരിച്ചുെകാടുക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പരിഷ്കരിച്ച പി.ജി നിയമാവലി നടപ്പാക്കുന്നതിൽ തീരുമാനമെടുക്കുന്നത് അടുത്ത സിൻഡിക്കേറ്റ് യോഗത്തിേലക്ക് മാറ്റി. ഗ്രേഡ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് അധ്യാപക സംഘടനകൾ വിയോജിപ്പുമായി രംഗത്തുവന്നിരുന്നു. സെപ്റ്റംബർ 24ന് മോഹൻലാൽ, ഷാർജ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽകാസിമി, പി.ടി. ഉഷ എന്നിവർക്ക് ഒാണററി ഡിലിറ്റ് ബിരുദം സമ്മാനിക്കും. ഡോ. എം. അബ്ദുൽ സലാം വൈസ് ചാൻസലറായ കാലത്താണ് പ്രമുഖർക്ക് ഒാണററി ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ചത്. സചിൻ ടെണ്ടുൽകർ, ഇ. ശ്രീധരൻ എന്നിവർ ഡിലിറ്റ് നിരസിക്കുകയായിരുന്നു. പി.ടി. ഉഷയെ പിന്നീട് പട്ടികയിലുൾപ്പെടുത്തുകയായിരുന്നു. സ്വാശ്രയ കോളജുകൾ അനുവദിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. ഇക്കാര്യത്തിൽ നിലവിലുള്ള ചട്ടങ്ങൾ കർശനമായി പാലിക്കാൻ തീരുമാനിച്ചു.
മറ്റ് പ്രധാന തീരുമാനങ്ങൾ:
- സർവകലാശാല അധ്യാപകരുടെ ശമ്പള കുടിശ്ശിക നൽകുന്നതിന് സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി ഏഴു കോടി രൂപ അനുവദിക്കും
- എം.എം. ഗനി അവാർഡിന് അധ്യാപകരെ പ്രിൻസിപ്പലിനും നാമർനിർദേശം െചയ്യാം
- സംഗീത വിഭാഗത്തിൽ താൽക്കാലിക കോഒാഡിനേറ്ററെ നിയമിക്കും
- ബഷീർ നിഘണ്ടു തയാറാക്കുന്നതിന് ആവശ്യമായ തുക നൽകും
- ആഗസ്റ്റ് 30ന് സ്പോർട്സ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും. പി.യു. ചിത്രയെ ആദരിക്കും
- അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് ആഗസ്റ്റ് 24ന് ഏകദിന ശിൽപശാല
- ക്ലാസ്3, ക്ലാസ്4 ജീവനക്കാർക്ക് പരസ്പര സമ്മതത്തോെട ട്രാൻസ്ഫർ അനുവദിക്കും
- ഇംഗ്ലീഷ് വിഭാഗത്തിൽ ഭാഷ ലാബ്
- നിയമവിരുദ്ധമായി ആറാം െസമസ്റ്റർ ഒാഡിറ്റിങ് പരീക്ഷ മലയാളത്തിൽ എഴുതിയ വിദ്യാർഥികൾക്ക് ഒരു മാസത്തിനുള്ളിൽ പുനഃപരീക്ഷ നടത്തും
- ദേവഗിരി കോളജിലെ ഇക്കണോമിക്സ് വകുപ്പ് ഗവേഷണ കേന്ദ്രമാക്കും
- പി.എഫ് നിക്ഷേപ പലിശ 7.9 ശതമാനമാക്കാനുള്ള സർക്കാർ ഉത്തരവ് നടപ്പാകും
- എൻ.എസ്.എസ് യൂനിറ്റുകൾക്ക് കിട്ടാനുള്ള കുടിശ്ശിക വിതരണം ചെയ്യും
- േകംബ്രിജ് സർവകലാശാലയുടെ ഇ-ബുക്ക് വാങ്ങും
- കെൽട്രോൺ തയാറാക്കിയ നെറ്റ്വർക്ക് ഒാഡിറ്റ് റിപ്പോർട്ടിന് അംഗീകാരം
- മൂന്ന് മാസത്തിനുള്ളിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ക്വാർേട്ടഴ്സ് അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കും
- യൂനിവേഴ്സിറ്റി പാർക്കിൽ 25,000 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക് സ്ഥാപിക്കും
- കാമ്പസിലെ വൈദ്യുതിലൈനുകൾ ഭൂമിക്കടിയിലൂടെയാക്കാൻ 60 ലക്ഷം രൂപ അനുവദിച്ചു
- സർക്കാർ നിർദേശിച്ച, ഗെസ്റ്റ് െലക്ചറർമാരുടെ ശമ്പള വർധന ഫിനാൻസ് കമ്മിറ്റിയുെട പഠനത്തിന് വിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.