മലയാള സർവകലാശാല എം.എ: അപേക്ഷ ജൂൺ 30 വരെ

തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്​​ച വ​രെ സ്വീ​ക​രി​ക്ക​ും. ഭാ​ഷാ​ശാ​സ്​​ത്രം, മ​ല​യാ​ളം (സാ​ഹി​ത്യ​പ​ഠ​നം, സാ​ഹി​ത്യ​ര​ച​ന), സം​സ്​​കാ​ര പൈ​തൃ​ക പ​ഠ​നം, ജേ​ർ​ണ​ലി​സം മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, പ​രി​സ്​​ഥി​തി പ​ഠ​നം, ത​ദ്ദേ​ശ വി​ക​സ​ന പ​ഠ​നം, ച​രി​ത്ര​പ​ഠ​നം, സോ​ഷ്യോ​ള​ജി, ച​ല​ച്ചി​ത്ര പ​ഠ​നം എ​ന്നീ എം.​എ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ജൂ​ലൈ എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന്​ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, തി​രൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കും. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന് പ്ര​വേ​ശ​നം ആ​രം​ഭി​ക്കും.  20 പേ​ർ​ക്കാ​ണ് ഓ​രോ കോ​ഴ്സി​ലും പ്ര​വേ​ശ​നം. ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ജൂ​ലൈ 31ന് 28 ​വ​യ​സ്സ് ക​വി​യ​രു​ത്. പ​ട്ടി​ക​ജാ​തി--​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് 30. സാ​ഹി​ത്യ​ര​ച​ന കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ അ​ഞ്ച്​ പു​റ​ത്തി​ൽ ക​വി​യാ​ത്ത ഒ​രു ര​ച​ന (ക​ഥ, ക​വി​ത (ര​ണ്ടെ​ണ്ണം), ആ​സ്വാ​ദ​നം, നി​രൂ​പ​ണം) അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. 

ഓ​ൺ​ലൈ​നാ​യും നേ​രി​ട്ടും അ​പേ​ക്ഷ ന​ൽ​കാം. 200 രൂ​പ​യാ​ണ് ഫീ​സ്. പ​ട്ടി​ക​ജാ​തി- വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 100 രൂ​പ. എ​സ്.​ബി.​ഐ തി​രൂ​ർ ടൗ​ൺ ശാ​ഖ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 32709117532 അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​ട​ച്ച് യു.​ടി.​ആ​ർ/​ജേ​ർ​ണ​ൽ ന​മ്പ​ർ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ കാ​ണി​ക്ക​ണം. അ​പേ​ക്ഷ​ഫോ​റം www.malayalamuniversity.edu.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ ഫീ​സ്​ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, തി​രൂ​ർ എ​ന്ന പേ​രി​ൽ ഡി.​ഡി​യാ​യി ന​ൽ​ക​ണം.
Tags:    
News Summary - Malayala university MA: apply till june 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.