തിരൂർ: മലയാള സർവകലാശാലയിൽ എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 വകുപ്പുകളിലായി 31 വീതം സീറ്റുകളാണുള്ളത്. വിഷയങ്ങൾ: ഭാഷാശാസ്ത്രം, മലയാളം സാഹിത്യപഠനം, മലയാളം സാഹിത്യരചന, സംസ്കാരപൈതൃക പഠനം, ജേണലിസം മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം.
മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് സാഹിത്യപഠനം, സാഹിത്യരചന വിഭാഗങ്ങളിലും സംസ്കാരപൈതൃക പഠനം മലയാളം, ആർക്കിയോളജി, ചരിത്രം, ഫോക്ലോർ എം.എക്കാർക്ക് സംസ്കാര പൈതൃകപഠന വിഭാഗങ്ങളിലും അപേക്ഷ നൽകാം. മറ്റ് വിഭാഗങ്ങളിൽ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 12നകം ഓൺലൈനായോ തപാലിലോ നേരിട്ടോ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം (പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം) മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഡിസംബർ 16ന് രാവിലെ പത്തിന് സർവകലാശാല ആസ്ഥാനത്ത് പ്രവേശന പരീക്ഷ നടക്കും. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം.
അപേക്ഷഫോറത്തിനും വിവരങ്ങൾക്കും www.malayalamuniversity.edu.in. എം.എ പരീക്ഷയിലെയും പ്രവേശനപരീക്ഷയിലെയും സ്കോറുകൾ 50:50 അനുപാതത്തിൽ കണക്കാക്കിയാണ് റാങ്ക്ലിസ്റ്റ് തയാറാക്കുക. അഭിമുഖവുമുണ്ടാകും. ജെ.ആർ.എഫ്, എം.ഫിൽ, നെറ്റ് തത്തുല്യ യോഗ്യത നേടിയവർ പ്രവേശനപ്പരീക്ഷ എഴുതേണ്ട. എന്നാൽ യഥാസമയം അപേക്ഷ നൽകണം. പിഎച്ച്.ഡി. സീറ്റുകളുടെ 50 ശതമാനം ജെ.ആർ.എഫ്, എം.ഫിൽ, നെറ്റ് ക്രമത്തിൽ സംവരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.