മത്സ്യ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

ചെങ്ങന്നൂർ: കച്ചവട ശേഷം പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്ന മത്സ്യ വ്യാപാരിയോട് 500 രൂപ ആവശ്യപ്പെട്ടത് കിട്ടാത്തതിന്‍റെ വിരോധത്തിൽ കമ്പിവടിയുപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വെണ്മണി പുന്തല ഏറം സ്വദേശി സിയാദിനെ ആക്രമിച്ച് 35,000 രൂപ തട്ടിയെടുത്ത കേസിലാണ് ഒട്ടനവധി കേസുകളിൽ പ്രതിയായ വെണ്മണി ഏറം കിഴക്കേ പടനിലത്ത് ലിജു എന്ന ശ്രീജിത്താണ് (37) പൊലീസിന്റെ പിടിയിലായത്. 24ന് രാത്രി ഒമ്പതിന് പാറച്ചന്ത ഭാഗത്തായിരുന്നു അതിക്രമം.

സംഭവ ശേഷം ഒളിവിലായിരുന്നു ഇയാൾ. ലിജുവിനെതിരെ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാര്‍ പറഞ്ഞു. വെണ്മണി എസ്.എച്ച്.ഒ നസീർ, സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ രാജേഷ് നായര്‍, സീനിയര്‍ സി.പി.ഒ രാധാകൃഷ്ണൻ, സി.പി.ഒ അനൂപ് ജി. ഗംഗ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലില്‍ പ്രവേശിപ്പിച്ചു.

വെണ്മണി, മാവേലിക്കര, ചെങ്ങന്നൂര്‍, കീഴ്വായ്പൂര്, കോയിപ്രം പൊലീസ് സ്റ്റേഷനുകളിലും ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലുമായി അടിപിടി, വധശ്രമം, പിടിച്ചുപറി, കഞ്ചാവ് വിൽപന തുടങ്ങിയ കുറ്റങ്ങള്‍ക്ക് നിരവധി കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.

Tags:    
News Summary - accused was arrested in the case of attacking a fishmonger and extorting money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.