വൈപ്പിന്‍: ഇരുപതുകാരിക്കുനേരെ നടന്ന ലൈംഗിക പീഡനത്തില്‍ ബന്ധുക്കളായ യുവാവിനും, മധ്യവയസ്കനുമെതിരെ കേസെടുത്തിട്ടും തുടർനടപടി വൈകുന്നതിൽ ആക്ഷേപവുമായി കുടുംബം. ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം ഊർജിതമാക്കാനോ ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനോ പൊലീസിന് ഇതുവരെ സാധിച്ചില്ലെന്നും കുടുംബം പറയുന്നു.
പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ക്കെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തിരിക്കുന്നത്. യുവാവിനെതിരെ ബലാത്സംഗത്തിനും മധ്യവയസ്കനെതിരെ പീഡനശ്രമത്തിനുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഒക്ടോബറിലുമാണ് പീഡനം നടന്നത്. സംഭവത്തിനുശേഷം യുവതിക്ക് മാനസിക പിരിമുറുക്കമുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. തിരികെ വന്നതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.